Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരത്​ ബന്ദ്​: സിംഘു...

ഭാരത്​ ബന്ദ്​: സിംഘു അതിർത്തിയിൽ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു

text_fields
bookmark_border
Farmers protest
cancel
camera_alt

ചിത്രം: PTI

ന്യൂഡൽഹി: ഹരിയാനയിലെ സിംഘു അതിർത്തിയിൽ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു. ഹൃദയാഘാതമാണ്​ മരണ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു​. പോസ്റ്റ്​മോർട്ടത്തിന്​ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്ന്​ പൊലീസ്​ പറഞ്ഞു.

കർഷക സമരത്തിനിടെ ഇതുവരെ 700ലേറെ കർഷകർക്ക്​ ജീവൻ നഷ്​ടപ്പെട്ടതായാണ്​ റിപ്പോർട്ട്​. കേന്ദ്ര സർക്കാറിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്​ത ഭാരത ബന്ദിനെ തുടർന്ന്​ തലസ്​ഥാന നഗരിയിൽ പൊലീസ്​ സുരക്ഷ ശക്​തമാക്കിയിരുന്നു.

ഭാരത്​ ബന്ദിൽ രാജ്യതലസ്​ഥാനം നിശ്ചലമായി. കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡൽഹി- ഗുരു​ഗ്രാം അതിർത്തിയിൽ ഒന്നര കിലോമീറ്ററിൽ അധികം ദൂരം ഗതാഗത തടസം അനുഭവപ്പെട്ടു.ദേശീയപാതയിലെ വൻ ഗതാഗതക്കുരുക്കിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരു​ഗ്രാമിൽനിന്ന്​ ഡൽഹിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങിയ വാഹനങ്ങളാണ്​ കുരുക്കിൽ അകപ്പെട്ടത്​. കർഷക ബന്ദിന്‍റെ ഭാഗമായി ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കർശന സുരക്ഷ -നിരീക്ഷണം ഡൽഹി പൊലീസ്​ ഏർപ്പെടുത്തിയിട്ടുണ്ട്​.

കേന്ദ്രസർക്കാറിൻറെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ്​ കർഷക പ്രക്ഷോഭം. 40ഓളം കർഷക സംഘടനകളുടെ കൂട്ടായ്​മയായ സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ്​ പ്രക്ഷോഭം. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയിട്ട്​ ഒരു വർഷം സെപ്​റ്റംബർ 17ന്​ തികയും. ഇതേതുടർന്നാണ്​ തിങ്കളാഴ്ച ഭാരത്​ ബന്ദ്​ ആചരിക്കുന്നത്​.

കർഷക സംഘടനകളെ കൂടാതെ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ബഹുജൻ സമാജ്​വാദി പാർട്ടി, ആം ആദ്​മി പാർട്ടി, സമാജ്​വാദി പാർട്ടി, തെലുങ്ക്​ദേശം പാർട്ടി തുടങ്ങിയവ ഭാരത്​ ബന്ദിന്​ പിന്തുണ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat Bandhfarmer deathSinghu border
News Summary - Bharat Bandh: Farmer dies during protest at Singhu border in Haryana
Next Story