കർഷക പ്രതിഷേധം: പഞ്ചാബിലും ഹരിയാനയിലും ട്രെയിൻ സർവീസുകൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: കർഷക വിരുദ്ധ ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച സമരത്തെ തുടർന്ന് പഞ്ചാബിലും ഹരിയാനയിലും ട്രെയിൻ സർവീസുകൾ റദ്ദാക്കി. പഞ്ചാബിൽ ഒമ്പത് ട്രെയിനുകൾ ഭാഗികമായും ഹരിയാനയിൽ 13 സർവീസുകളുമാണ് റദ്ദാക്കിയത്. അമൃത്സറിൽ റെയിൽവേ പാളത്തിൽ പ്രക്ഷോഭകരുടെ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
പഞ്ചാബിൽ സർവീസ് നടത്തുന്ന അമൃത് സർ-ജയനഗർ എക്സ് പ്രസ് സെപ്റ്റംബർ 25 വരെയും ജയനഗർ-അമൃത് സർ എക്സ്പ്രസ് സെപ്റ്റംബർ 27 വരെയുമാണ് റദ്ദാക്കിയത്. ന്യൂഡൽഹി-ഉന ഹിമാചൽ എക്സ്പ്രസ് ചണ്ഡിഗഡ് വരെ മാത്രമെ സർവീസ് നടത്തുകയുള്ളൂ.
രാവിലെ 11 മുതൽ 2 മണിവരെ പഞ്ചാബിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മൂന്നു മണിക്കൂർ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ശിരോമണി അകാലിദൾ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക പ്രക്ഷോഭം കണക്കിലെടുത്ത് ഡൽഹി-ഹരിയാന അതിർത്തി വഴിയുള്ള ഗതാഗതത്തിന് ഡൽഹി പൊലീസ് നിരോധനം ഏർപ്പെടുത്തി.
കർഷക ബില്ലുകൾക്കെതിരെ 150ലധികം കർഷക സംഘടനകളുടെ ദേശീയ കൂട്ടായ്മയായ അഖിലേന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യവ്യാപക ബന്ദും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ പൂർണ ബന്ദായി മാറും.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.