കോവാക്സിൻ: ആദ്യഘട്ട പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായതായി ഭാരത് ബയോടെക്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കൊറോണ വൈറസ് വാക്സിെൻറ ആഗസ്റ്റിലെ ആദ്യഘട്ട പരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സംഭവമുണ്ടായതായി ഭാരത് ബയോടെക്. വാക്സിൻ പരീക്ഷണം ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ സംഭവം റിപ്പോർട്ട് ചെയ്തതായി ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് നിർമാണ കമ്പനി പറയുന്നു.
പ്രതികൂല സംഭവം റിേപ്പാർട്ട് ചെയ്ത ഉടൻ തന്നെ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ അറിയിച്ചതായും ഭാരത് ബയോടെക് അറിയിച്ചു. ഭാരത് ബയോടെകും ഐ.സി.എം.ആറും ചേർന്നാണ് കൊറോണ വൈറസ് വാക്സിനായ 'കോവാക്സിൻ' വികസിപ്പിക്കുന്നത്. നിലവിൽ വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നേരത്തേ നൽകിയിരുന്നു.
മാർഗനിർദേശങ്ങൾ പ്രകാരം, വാക്സിൻ പരീക്ഷണത്തിലെ എല്ലാ പ്രതികൂല സംഭവങ്ങളും എത്തിക്സ് കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യണം. ആദ്യഘട്ട പരീക്ഷണത്തിലെ പ്രതികൂല സംഭവം ഭാരത് ബയോടെക് പുറത്തുവിട്ടിരുന്നില്ലെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രതികൂല സംഭവമുണ്ടായ വിവരം 24 മണിക്കൂറിനുള്ളിൽ തന്നെ ഡി.സി.ജി.ഐ അറിയിച്ചിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. തുടർന്ന് പ്രതികൂല സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയും വാക്സിനുമായി ബന്ധമില്ലെന്ന് നിർണയിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോവാക്സിെൻറ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുന്നതിനുമുമ്പ് അധികൃതർക്ക് നൽകിയിരുന്നതായും കമ്പനി വ്യക്തമാക്കി.
രാജ്യെത്ത 21 മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കോവാക്സിൻ പരീക്ഷണം നടക്കുന്നുണ്ട്. അടുത്ത വർഷം ആദ്യത്തോടെ വാക്സിൻ ലഭ്യമാക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.