കോവാക്സിൻ ഗവേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഭാരത് ബയോടെക്
text_fieldsന്യൂഡൽഹി: കോവാക്സിൻ ഗവേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഭാരത് ബയോടെക്. ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളുടെ പൂർണമായ വിവരങ്ങളും മൂന്നാം ഘട്ട പരീക്ഷണത്തിെൻറ ഭാഗിക വിവരങ്ങളുമാണ് പുറത്ത് വിട്ടത്. മൂന്നാംഘട്ട പരീക്ഷണത്തിെൻറ പൂർണവിവരങ്ങൾ വൈകാതെ പുറത്ത് വിടുമെന്ന് ഭാരത് ബയോടെക് അറിയിച്ചു.
മനുഷ്യരിലെ വാക്സിൻ പരീക്ഷണത്തിെൻറ പൂർണവിവരങ്ങൾ പുറത്ത് വിടുന്ന ഏക കമ്പനിയാണ് കോവാക്സിനെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. ബയോറിക്സീവ് എന്ന മാസികയിലും ഗവേഷണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച വൈറസിനെ കുറിച്ചുള്ള പഠനഫലമാണ് ബയോറിക്സീവ് മാസികയിൽ പ്രസിദ്ധീകരിച്ചത്.
നേരത്തെ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കോവാക്സിൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഏജൻസിക്ക് സമർപ്പിച്ച പഠനഫലം അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന് പിന്നാലെ ജൂൺ 20നകം കോവാക്സിൻ മൂന്നാംഘട്ട പഠനഫലം പുറത്ത് വിടുമെന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.