Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളി നടി മൂണ്‍ മൂണ്‍...

ബംഗാളി നടി മൂണ്‍ മൂണ്‍ സെന്നിന്‍റെ ഭര്‍ത്താവ് ഭരത് ദേവ് വര്‍മ അന്തരിച്ചു

text_fields
bookmark_border
ബംഗാളി നടി മൂണ്‍ മൂണ്‍ സെന്നിന്‍റെ ഭര്‍ത്താവ് ഭരത് ദേവ് വര്‍മ അന്തരിച്ചു
cancel

കൊൽക്കത്ത: ബംഗാളി നടി മൂൺ മൂൺ സെന്നിന്റെ ഭർത്താവ് ഭരത് ദേവ് വർമ (83) കൊൽക്കത്തയിലെ വസതിയിൽ അന്തരിച്ചു. നടിമാരായ റൈമ സെന്നിന്റെയും റിയ സെന്നിന്റെയും പിതാവ് കൂടിയാണ് ഭരത്. സ്‌ട്രോക്ക് മൂലമാണ് അന്ത്യം. ത്രിപുരയിലെ പഴയ രാജകുടുംബത്തിന്‍റെ പിൻഗാമിയായിരുന്നു ഭരത്.

1978 ലാണ് ഭരതും മൂൺ മൂൺ സെന്നും വിവാഹിതരായത്. വിവാഹ ശേഷമാണ് മൂൺ മൂൺ സെൻ അഭിനയ ജീവിതം ആരംഭിച്ചത്. ചൊവ്വാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മൂണ്‍ മൂണ്‍ സെന്നിന്‍റെ വസതി സന്ദര്‍ശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് മുൻ എം.പി കൂടിയാണ് മൂണ്‍ മൂണ്‍ സെന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moon Moon SenBharat Dev Varma
News Summary - Bharat Dev Varma, Moon Moon Sen's husband passes away
Next Story