Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരതമെന്നാൽ 'രാഹുൽ...

ഭാരതമെന്നാൽ 'രാഹുൽ ജി'...'രാഹുൽ ജി' എന്നാൽ ഭാരതം; ഇന്ത്യയെന്നാൽ ഇന്ദിരയെന്ന മുദ്രാവാക്യത്തിന്റെ പ്രതിധ്വനിയുമായി യു.പി കോൺഗ്രസ് നേതാവ്

text_fields
bookmark_border
Brijlal Khabri with rahul gandhi
cancel

ലഖ്നോ: ഭാരതം എന്നാൽ രാഹുൽ ഗാന്ധിയാണെന്നും, രാഹുൽ ഗാന്ധിയെന്നാൽ ഭാരതമാണെന്നുമുള്ളതിന്റെ തെളിവാണ് ഭാരത് ജോഡോ യാ​ത്രക്ക് ലഭിക്കുന്ന പ്രതികരണം തെളിയിക്കുന്നതെന്ന് യു.പിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബ്രിജാൽ കബ്രി.

മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ കുറിച്ച് ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ എന്ന് 1970ൽ മുൻ പാർട്ടി പ്രസിഡന്റ് ദേവ് കാന്ത് ബറുവ പ്രസ്താവിച്ചിരുന്നു. ഇതിനെ പരാമർശിച്ചാണ് കബ്രിയുടെ പ്രസ്താവന. ബി.ജെ.പിയോട് പേരാടി ഇന്ത്യയെയും ജധാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.

''ഞങ്ങൾ ആരെയും ഭയക്കില്ല, ആർക്കു മുന്നിലും കീഴടങ്ങില്ല''-ഇതാണ് രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യം. ബി.ജെ.പിക്കെതിരെ പോരാടാൻ കോൺഗ്രസല്ലാതെ മറ്റൊരു പാർട്ടിയുമില്ല. നമ്മുടെ എല്ലാ പ്രാദേശിക പാർട്ടികളെയും നോക്കൂ...അവർ ബി.ജെ.പിക്കെതിരെ പോരാടുന്നുണ്ടോ​? ആരെങ്കിലും പോരാടുന്നുണ്ടെങ്കിൽ അത് കോൺഗ്രസാണ്. രാഹുൽ ഗാന്ധിയാണ് ഈ പോരാട്ടം മുന്നിൽ നിന്ന് നയിക്കുന്നത്-കബ്രി പറഞ്ഞു.

2024ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് യു.പിയിലെ 80 ലോക്സഭാ മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ ഒന്നിനാണ് കബ്രിയെ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി നിയമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bharat jodo yatraBrijlal KhabriRahul Gandhi
News Summary - Bharat is rahul ji, rahul ji bharat’ — UP congress new chief Khabri echoes ‘India is Indira’ cry
Next Story