രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനല്ല ഭാരത് ജോഡോ യാത്രയെന്ന് ജയ്റാം രമേശ്
text_fieldsന്യൂഡൽഹി: 2024ലെ പൊതു തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിനല്ല ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഭാരത് ജോഡോ യാത്ര ഒരു വ്യക്തിക്കുവേണ്ടിയല്ലെന്നും ജയ്റാം രമേശ് പറഞ്ഞു. ഹരിയാനയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
'രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനല്ല ഭാരത് ജോഡോ യാത്ര. യാത്ര ഒരു ആശയമാണ്, രാഹുൽ ഗാന്ധി യാത്രയുടെ പ്രധാന മുഖമാണ്. ഇത് ഒരു വ്യക്തിക്ക് വേണ്ടിയുള്ള യാത്രയല്ല.'- ജയ്റാം രമേശ് പറഞ്ഞു.
രാഷ്ട്രീയ സ്വേച്ഛാധിപത്യം, സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം എന്നീ വിഷയങ്ങൾ രാഹുൽ ഗാന്ധി യാത്രയിൽ ഉന്നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാനയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പര്യടനം തുടരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.