Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്ക്​ മുന്നിൽ...

ബി.ജെ.പിക്ക്​ മുന്നിൽ കൈകൂപ്പി നിൽക്കാൻ തന്നെക്കിട്ടില്ല-രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

നാ​ഗ​ർ​കോ​വി​ൽ: ബി.​ജെ.​പി​ക്കെ​തി​രെ ഒ​രു​മി​ച്ച്​ നി​ൽ​ക്കേ​ണ്ട​ത്​ കോ​ൺ​ഗ്ര​സി​ന്‍റെ മാ​ത്ര​മ​ല്ല, മു​ഴു​വ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്​ രാ​ഹു​​ൽ ഗാ​ന്ധി. ഇ​ത് പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നും സ​ഹാ​യ​ക​മാ​കു​മെ​ങ്കി​ലും അ​തൊ​രു മ​ഹ​ത്താ​യ ദൗ​ത്യ​മാ​യി​രി​ക്കും. രാ​ജ്യം ഭ​രി​ക്കു​ന്ന ബി.​ജെ.​പി വി​വി​ധ ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് എ​തി​ർ​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​മ്പോ​ൾ അ​തി​ൽ ചി​ല​ർ അ​വ​രു​ടെ മു​ന്നി​ൽ കൈ​കൂ​പ്പി നി​ന്നി​രി​ക്കാം. അ​ങ്ങ​നെ നി​ൽ​ക്കാ​ൻ ത​ന്നെ കി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഭാ​ര​ത് ജോ‍ഡോ യാ​ത്ര​യു​ടെ ഭാ​​ഗ​മാ​യി ത​ക്ക​ല പു​ലി​യൂ​ർ​ക്കു​റി​ച്ചി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​നീ​തി​ക​ൾ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ വി​ളി​ച്ചു​പ​റ​യു​ക ത​ന്നെ ചെ​യ്യും. രാ​ജ്യ​ത്ത് ര​ണ്ട് ത​രം കാ​ഴ്ച​പ്പാ​ടു​ക​ളാ​ണു​ള്ള​ത്. ഒ​ന്ന് കാ​ർ​ക്ക​ശ്യ​വും മ​റ്റൊ​ന്ന് ബ​ഹു​സ്വ​ര​ത​യു​മാ​ണ്. കോ​ൺ​ഗ്ര​സ് ബ​ഹു​സ്വ​ര​ത​ക്കൊ​പ്പ​മാ​ണ്. ചോ​ദ്യം ചെ​യ്യാ​ൻ പ​റ്റാ​ത്ത ഭ​ര​ണ​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യേ​ണ്ട മാ​ധ്യ​മ​ങ്ങ​ൾ പോ​ലും പ്ര​തി​പ​ക്ഷ​ത്തോ​ടൊ​പ്പ​മി​ല്ല. കാ​ര​ണം പ​ല മാ​ധ്യ​മ​ങ്ങ​ളും സ​മ്മ​ർ​ദ​ത്തി​ലാ​ണ്. അ​ധി​ക​പേ​രും എ​തി​ർ​ക്കാ​നും കു​ടു​ങ്ങാ​നും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സും പ്ര​ച​രി​പ്പി​ക്കു​ന്ന വി​ദ്വേ​ഷം ചെ​റു​ക്ക​ലും ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ലു​മാ​ണ് പ​ദ​യാ​ത്ര​യു​ടെ ല​ക്ഷ്യം. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മോ ഇ​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ​ന്ദേ​ശം ന​ൽ​കു​ക​യോ അ​ല്ല. ജ​ന​ത്തെ വി​ഭ​ജി​ച്ച് വി​ജ​യം കാ​ണാം എ​ന്ന ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ കു​ത​ന്ത്ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ​ത്തി​ക്കും.

ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ൾ സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​ക​ൾ മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്,​ മാ​ന​സി​ക​മാ​യി പാ​പ്പ​രാ​യ​തി​നാ​ൽ ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് അ​വ​ർ ഇ​ത് ചെ​യ്യു​ന്ന​തെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഭൂ​ത​കാ​ല​ത്തി​ൽ​നി​ന്നു​ള്ള ഒ​ന്നും അ​വ​രു​ടെ ഭാ​വി​യെ ര​ക്ഷി​ക്കാ​ൻ പോ​കു​ന്നി​ല്ല. മോ​ദി​ക്ക് എ​ന്തെ​ങ്കി​ലും സ​ന്ദേ​ശം ന​ൽ​കാ​നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന്​ 'ഇ​ല്ല എ​നി​ക്ക് അ​ദ്ദേ​ഹ​ത്തി​ന് കൊ​ടു​ക്കാ​ൻ ഒ​രു സ​ന്ദേ​ശ​വും ഇ​ല്ല'​എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ജനഹൃദയങ്ങൾ കവർന്ന്​ ഭാരത് ജോഡോ യാത്ര

നാ​ഗ​ർ​കോ​വി​ൽ: വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും സം​ഘ്​​പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തെ തു​റ​ന്നു​കാ​ട്ടി​യും ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യും രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര മു​ന്നേ​റു​ന്നു. ക​ട​ന്നു​പോ​കു​ന്ന വ​ഴി​ത്താ​ര​ക​ളി​ൾ ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ ല​ഭി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കോ​ള​ജ് മൈ​താ​ന​ത്തു​നി​ന്ന് തു​ട​ങ്ങി നാ​ഗ​ർ​കോ​വി​ൽ സ്കാ​ട്ട് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ സ​ന്ധ്യ​യോ​ടെ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. സ്കൂ​ളി​ലാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച​യി​ലെ ഉ​ച്ച വി​ശ്ര​മം. പാ​ത​യോ​ര​ങ്ങ​ളി​ൽ പ്രി​യ നേ​താ​വി​നെ കാ​ത്തു​നി​ൽ​ക്കു​ന്ന​ത് ആ​യി​ര​ങ്ങ​ളാ​ണ്. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ, സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, യു​വാ​ക്ക​ൾ തു​ട​ങ്ങി സാ​ധാ​ര​ണ​ക്കാ​രാ​ണ് രാ​ഹു​ലി​നെ കാ​ണാ​നും കേ​ൾ​ക്കാ​നും എ​ത്തു​ന്ന​ത്. എ​ല്ലാ​വ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്തും കു​ശ​ലം പ​റ​ഞ്ഞും ഇ​ള​നീ​ർ ക​ഴി​ച്ചും ചാ​യ കു​ടി​ച്ചും അ​വ​ർ ന​ൽ​കു​ന്ന സ്​​നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യു​മാ​ണ് രാ​ഹു​ലി​ന്‍റെ യാ​ത്ര. ശ​നി​യാ​ഴ്ച​യും യാ​ത്ര ക​ന്യാ​കു​മാ​രി​യി​ൽ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPBharat Jodo YatraRahul Gandhi
News Summary - Bharat Jodo Yatra Rahul Gandhi BJP
Next Story