ഭാരത് ജോഡോ യാത്ര പൂർത്തിയായി; സമാപന സമ്മേളനം നാളെ, വിദ്വേഷം തോൽക്കും, ഇന്ത്യയിൽ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി
text_fieldsരാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂർത്തിയായി. രാവിലെ പന്താചൗക്കില്‍നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിച്ചു. രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തി. പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. നാളെ ശ്രീനഗറിലാണു സമാപന സമ്മേളനം. മലയാളികള്‍ അടക്കം പതിനായിരങ്ങളാണിവിടെ എത്തിയത്. സിആര്‍പിഎഫ്, പൊലീസ്, കരസേന എന്നിവ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനത്തിലേക്കു ക്ഷണിച്ച 23 കക്ഷികളില്‍ 13 കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും. ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കില്ല. വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയടക്കുള്ള യാത്രികര്‍ക്ക് അത്താഴ വിരുന്നു നല്‍കും.
136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ യാത്ര 4080 കിലോമീറ്ററാണ് പിന്നിട്ടത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. തിങ്കളാഴ്ച പാർട്ടി പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുന്ന പൊതുറാലി നടത്തും.
1948-ൽ നാഷണൽ കോൺഫറൻസ് സ്ഥാപകൻ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള നെഹ്‌റുവുമായുള്ള സഖ്യം പ്രഖ്യാപിച്ചപ്പോൾ ലാൽ ചൗക്കിൽ ആദ്യമായി ത്രിവർണ്ണ പതാക ഉയർത്തിയത് രാഹുലിന്റെ മുത്തച്ഛനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്‌റു ആയിരുന്നു. അതുകൊണ്ട് തന്നെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ത്രിവർണ പതാക ഉയർത്തുമ്പോൾ ചരിത്രപ്രാധാന്യം ഏറെയാണ്. പതാക ഉയർത്തിയശേഷം ‘ഇന്ത്യയ്ക്ക് നൽകിയ വാഗ്ദാനം ഇന്ന് നിറവേറ്റി’യെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യക്ക് നൽകിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടതെന്ന്. വിദ്വേഷം തോൽക്കും, സ്നേഹം എപ്പോഴും വിജയിക്കും, ഇന്ത്യയിൽ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.