ഭാരത് ജോഡോ യാത്ര ജനാധിപത്യത്തെ തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് മല്ലു രവി
text_fieldsഹൈദരാബാദ്: ഭാരത് ജോഡോ യാത്ര രാജ്യത്ത് ജനാധിപത്യവും ഭരണഘടന അനുസരിച്ചുള്ള നിയമവാഴ്ചയും തിരികെക്കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവും മുൻ എം.പിയുമായ മല്ലു രവി. കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി സർക്കാറിനു കീഴിലും തെലങ്കാനയിൽ ടി.ആർ.എസിനു കീഴിലും ഭരണഘടനയും ജനാധിപത്യവും ഭീഷണിനേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
'അഭിപ്രായ സ്വാതന്ത്ര്യവും ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇവിടെ ഇല്ല. രാഹുൽ ഗാന്ധി ഈ വിഷയം പാർലമെന്‍റിൽ ഉന്നയിച്ചു. എന്നാൽ കേന്ദ്രസർക്കാറും തെലങ്കാന സർക്കാറും അവരുടെ മനോഭാവം മാറ്റാൻ തയാറായില്ല, അതിനാലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.'-മല്ലു രവി പറഞ്ഞു.
ഒക്ടോബർ 23ന് പദയാത്ര തെലങ്കാനയിലെത്തുമെന്നും രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം 26ന് യാത്ര പുനഃരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ കർണാടകയിലാണ് രാഹുൽ ഗാന്ധിയും സംഘവുമുള്ളത്. 18ന് പദയാത്ര ആന്ധ്രാപ്രദേശിൽ പ്രവേശിക്കും. തമിഴ്നാട്ടിലെ കന്യാകുമരിയിൽ നിന്ന് സെപ്റ്റംബർ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.