ഭരതനാട്യം നർത്തകൻ സാക്കിർ ഹുസൈനെ ശ്രീരംഗം ക്ഷേത്രത്തിൽനിന്ന് പുറത്താക്കി
text_fieldsചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത ഭരതനാട്യം നർത്തകൻ സാക്കിർ ഹുസൈനെ ശ്രീരംഗം രംഗനാഥർ കോവിലിൽനിന്ന് ഒരു സംഘമാളുകൾ മതം പറഞ്ഞ് ആക്ഷേപിച്ച് പുറത്താക്കി. ദേഹോപദ്രവമേൽപിച്ചതായും ആരോപണം. സംഭവം വിവാദമായതോടെ തമിഴ്നാട് ദേവസ്വം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
വെള്ളിയാഴ്ചയാണ് സംഘ്പരിവാർ പ്രവർത്തകനായ രംഗരാജൻ നരസിമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം സാക്കിർ ഹുസൈനെ കഴുത്തിനു പിടിച്ച് തള്ളി മർദിച്ചത്. വധഭീഷണി മുഴക്കുകയും ചെയ്തു. മർദനമേറ്റ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിൽ പരാതി നൽകി. പ്രമുഖ ക്ഷേത്രങ്ങൾ പതിവായി സന്ദർശിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.തമിഴ്നാട് സർക്കാറിെൻറ 'കലൈമാമനി' പുരസ്കാര ജേതാവാണ്. തമിഴ്നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് മതത്തിെൻറ പേരിൽ മർദനമേൽക്കേണ്ടിവന്നതെന്നും കടുത്ത മാനസികാഘാതത്തിലാണെന്നും സാക്കിർ ഹുസൈൻ പറഞ്ഞു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയത്. പ്രളയസമയത്തും കോവിഡ് കാലത്തും മുസ്ലിം സംഘടന പ്രവർത്തകർ ജാതിമത ഭേദമന്യേ സേവനപ്രവർത്തനങ്ങൾ നടത്തി. തിരുവല്ലിക്കേണി ക്ഷേത്രത്തിലും മുസ്ലിംകൾ സേവനവുമായി രംഗത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവത്തിൽ ക്ഷേത്രഭരണാധികാരികൾക്ക് ബന്ധമില്ലെന്നും ക്ഷേത്രജീവനക്കാർ ആരും സാക്കിർ ഹുസൈനെ തടഞ്ഞിട്ടില്ലെന്നും ശ്രീരംഗം ക്ഷേത്രം ജോ. കമീഷണർ മാരിമുത്തു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.