നോട്ട് നിരോധനം രക്ത രഹിത സാമ്പത്തിക വിപ്ലവമെന്ന് ഉമാഭാരതി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന നോട്ടു നിരോധനം രക്ത രഹിത സാമ്പത്തിക വിപ്ലവമായിരുന്നു എന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഝാൻസി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഉമാഭാരതി ഇക്കാര്യം പറഞ്ഞത്.
നോട്ട് നിരോധനം വിപ്ലവകരമായ ആശയമായിരുന്നു. മാർക്സും ലെനിനും ലോകത്തിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തിക വിപ്ലവങ്ങളിലൊന്നാണ് കൊണ്ടുവന്നത്. എന്നാൽ അവരുടെ വിപ്ലവം രക്ത രൂക്ഷിതമായിരുന്നു.
എല്ലാ മേഖലകളിലും സമാജ്വാദി പാർട്ടി പരാജയമാണ്. സംസ്ഥാനത്ത് ക്രമാസമാധാനം ഉറപ്പ് വരുത്തുന്നതിൽ അവർ പരാജയപ്പെട്ടു. ബുന്ദൽഖണ്ഡിൽ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം പോലും ലഭ്യമാകാത്തത് കേന്ദ്ര ഫണ്ട് സംസ്ഥാനം ഉപയോഗിക്കാത്തതിനാലാണ്.
ബി.ജെ.പി അധികാരത്തിൽ വന്നാൽ മേഖലയിൽ വികസനം കൊണ്ടുവരും. അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ്, റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിൻ എന്നിവരും മന്ത്രിയുടെ പ്രസംഗത്തിൽ വിഷയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.