ഭർതൃഹരി മഹ്താബ് പ്രോടേം സ്പീക്കർ; കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി
text_fieldsന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ പ്രോടേം സ്പീക്കറായി ഒഡിഷയിൽനിന്നുള്ള ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബിനെ തെരഞ്ഞെടുത്തു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 26ന് നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിനും ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കും അദ്ദേഹം മേല്‍നോട്ടം വഹിക്കും.
എട്ട് തവണ എം.പിയായ കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ തീരുമാനം. കൊടിക്കുന്നിൽ സുരേഷാണ് നിലവിൽ ലോക്‌സഭയിലെ മുതിർന്ന അംഗം.
ഒഡിഷ മുൻ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹതാബിന്റെ മകനായ ഭർതൃഹരി മഹതാബ് ഏഴാം തവണയാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1998 മുതൽ ഒഡിഷയിലെ കട്ടക് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. നവീൻ പട്നായികിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി അംഗമായിരുന്ന 66കാരൻ കഴിഞ്ഞ മാർച്ചിൽ പാർട്ടിയിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.