കേരളത്തിലേക്ക് തൊഴിലാളികളുടെ ഒഴുക്ക് കൂടുതലെന്ന് സര്‍വേ
text_fieldsന്യൂഡല്‍ഹി: തൊഴിലിനും വിദ്യാഭ്യാസത്തിനുമായി സംസ്ഥാനാന്തര കുടിയേറ്റവും ജില്ലകളിലേക്കുള്ള കുടിയേറ്റവും ഗണ്യമായി വര്‍ധിക്കുന്നുവെന്ന് സാമ്പത്തിക സര്‍വേ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ഒഴുക്ക് ഏറ്റവും കൂടിയ ഏഴു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. 2011 വരെയുള്ള 10 വര്‍ഷത്തിനിടയില്‍ തൊഴിലിനായുള്ള കുടിയേറ്റം തൊട്ടു മുന്‍പത്തെ പതിറ്റാണ്ടിനേക്കാള്‍ ഇരട്ടിയായി. വാര്‍ഷിക വര്‍ധന ശരാശരി നാലര ശതമാനമാണ്. 20-29 വയസുകാരാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിലിന് ചേക്കേറുന്നവരില്‍ അധികവും. സ്ത്രീകളുടെ കുടിയേറ്റം സമീപകാലത്ത് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
കുടിയേറ്റത്തിനുള്ള ചെലവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രതിഫലം കൂടിയത് നാട്ടില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നു. ഭാഷ തടസമല്ലാതായി മാറി. സംസ്ഥാനം വിട്ടുപോകാന്‍ മടിയില്ളെന്നല്ല. പൊതുവെ സമ്പന്ന സംസ്ഥാനങ്ങളിലേക്കാണ് കുടിയേറ്റം സ്വാഭാവികമായും കൂടുതല്‍. ബിഹാറില്‍ നിന്നും യു.പിയില്‍ നിന്നും പുറത്തേക്കുള്ള ഒഴുക്ക് കൂടുതലാണെങ്കില്‍ കേരളം, കര്‍ണാടകം, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കുള്ള തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും വരവ് കൂടുതലാണ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ ഓരോ നാട്ടിലും വര്‍ധിക്കുന്നതു മുന്‍നിര്‍ത്തി സാമൂഹിക സുരക്ഷാ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങള്‍ ഒരിടത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാന്‍ കഴിയണം. ആരോഗ്യ പരിപാലനം, അടിസ്ഥാന സാമൂഹിക സുരക്ഷ എന്നിവ കുടിയേറ്റക്കാര്‍ക്ക് ലഭ്യമാകണം. ഇതിന് അന്തര്‍സംസ്ഥാന സ്വയംരജിസ്ട്രേഷന്‍ നടക്കണം. തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാനങ്ങള്‍ തമ്മില്‍ കൂടുതല്‍ ഏകോപനമുണ്ടാകണമെന്നും സര്‍വേ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.