ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ
text_fieldsലഖ്നോ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ യു.പിയിലെ ദയൂബന്ദിൽ അറസ്റ്റ് ചെയ ്തു. പിന്നാലെ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തി. ആസാദിനെ പൊലീസ് സ്റ്റേഷനി ലേക്ക് കൊണ്ടുപോവുന്ന വാഹനം തടഞ്ഞു. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുകയും മുസഫർനഗർ-സഹാറൻപുർ ഹൈവേയിൽ ഗതാഗക്കുരുക്കുണ്ടാവുകയും ചെയ്തു.
ബഹുജൻ സമാജ്വാദി പാർട്ടി സ്ഥാപകൻ കാൻഷി റാമിെൻറ ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്നതിന് ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു ദലിത് നേതാവ്. ആസാദ് പരിപാടിയിൽ പെങ്കടുക്കുന്നത് നേരത്തെ വിലക്കിയിരുന്നു. 2017 ജൂണിലും ആസാദ് അറസ്റ്റിലായിരുന്നു. ആ വർഷം മേയിൽ സഹാറൻപുരിൽ നടന്ന ജാതി അതിക്രമവുമായി ബന്ധപ്പെട്ട കേസിലായിരുന്നു അത്. ദേശസുരക്ഷ നിയമം അനുസരിച്ച് തടവിലിട്ട ആസാദിനെ 2018 സെപ്റ്റംബറിലാണ് വിട്ടയച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുമെതിരെ മത്സരിക്കുന്ന പാർട്ടിക്ക് പിന്തുണ നൽകുമെന്ന് കഴിഞ്ഞയാഴ്ച ഭീം ആർമി നേതാവ് പ്രസ്താവിച്ചിരുന്നു. മോദി വീണ്ടും അധികാരത്തിലെത്തണമെന്ന് ആശംസിച്ച സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.