തെരഞ്ഞെടുപ്പ്: കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് ഭീം ആര്‍മി
text_fieldsലഖ്നോ: തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് ആർമി ദേശീയ അധ്യക്ഷൻ വിനയ് രത്തൻ സിംഗ്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചതിന് പിന്നാലെയാണ് ഭീം ആർമി പാർട്ടി നിലപാട് വ്യക്തമാക്കിയത്.
ആശുപത്രിയിൽ ചികിത്സയിലുള്ള ഭീം ആർമിയുടെ ജനപ്രിയ നേതാവ് ചന്ദ്രശേഖർ ആസാദിനെ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു. എന്നാൽ രാഷ്ട്രീയകാര്യങ്ങളൊന്നും ചർച്ചചെയ്തിട്ടില്ലെന്ന് വിനയ് പറഞ്ഞു. ആറ് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ഭരണത്തിൽ ദലിതരുടെ ജീവിത സാഹചര്യത്തിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും കോൺഗ്രസിെൻറ പ്രവർത്തികളാണ് രാജ്യത്ത് സംഘ്പരിവാർ ശക്തികളെ വളർത്തിയതെന്നും വിനയ് രത്തൻ സിംഗ് കൂട്ടിച്ചേർത്തു.
പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും സ്മൃതി ഇറാനിക്കുമെതിരെ മത്സരിക്കുമെന്ന് നേരത്തെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖർ ആസാദ് എന്ന ‘രാവൺ’പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ, ദലിത് വോട്ടുകൾ നിർണായകമായ പഞ്ചാബിലും ഭീം ആർമി മത്സരരംഗത്തുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.