ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ദലിത് മുന്നേറ്റത്തിനായി ഉത്തർപ്രദേശിൽ രൂപംകൊണ്ട ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ വേനൽക്കാല വസതിയിൽ വെച്ചാണ് ഒളിവിൽ കഴിയുകയായിരുന്ന ‘രാവണൻ’ എന്ന ചന്ദ്രശേഖറിനെ പൊലീസ് പിടികൂടിയത്. ഉത്തർപ്രദേശിലെ സഹരൻപൂരിൽ ജാതീയ സംഘർഷങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് അഭിഭാഷകൻ കൂടിയായ ചന്ദ്രശേഖരാണെന്ന് പൊലീസ് ആരോപിച്ചിരുന്നു. ചന്ദ്രശേഖറെയും കുട്ടാളികളെയും കുറിച്ച് വിവരം കൈമാറുന്നവർക്ക് 12000 രൂപ വീതം നൽകുമെന്നും പൊലീസ് പ്രഖ്യാപിച്ചിരുന്നു.
ചന്ദ്രശേഖറിെൻറ നേതൃത്വത്തിൽ ഭീം ആർമി ഡൽഹിയിലെ ജന്തർ മന്ദിറിൽ വൻ ദലിത് റാലിയും പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ചന്ദ്രശേഖറിന് കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സഹാരൻപൂരിൽ ജാതീയ സംഘർഷങ്ങൾക്കെതിരെ പൊലീസ് അനുമതി മറികടന്ന് ഭീം ആർമി മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. ഇത് തടയാനെത്തിയ പൊലീസുകാർക്കെതിരെ ഭീം ആർമി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.