പാർട്ടി വാഹനത്തിന് നേരെ യു.പിയിൽ വെടിവെപ്പുണ്ടായെന്ന് ചന്ദ്രശേഖർ ആസാദ്
text_fieldsലഖ്നോ: ഭീം ആർമിയുടെ എസ്കോർട്ട് വാഹനത്തിന് നേരെ യു.പിയിൽ വെടിവെപ്പുണ്ടായെന്ന് ചന്ദ്രശേഖർ ആസാദ്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലാണ് സംഭവമുണ്ടായത്. ട്വിറ്ററിലൂടെയാണ് ആസാദ് ഇക്കാര്യം അറിയിച്ചത്.
ബുലന്ദ്ശഹർ ഉപതെരഞ്ഞെടുപ്പിൽ ഭീം ആർമി സ്ഥാനാർഥിയെ നിർത്തിയത് മറ്റ് പാർട്ടികളെ ഭയചകിതരാക്കിയിരിക്കുകയാണ്. ഭീം ആർമിയുടെ ഞായറാഴ്ചത്തെ റാലിയെ അവർ ഭയക്കുന്നു. അതിനാലാണ് ഭീരുക്കളെ പോലെ പാർട്ടിയുടെ എസ്കോർട്ട് വാഹനത്തിന് നേരെ അവർ വെടിവെച്ചത്. ഭയം വിതക്കാനാണ് അവരുടെ ശ്രമം. എന്നാൽ ഇതിന് കീഴടങ്ങില്ലെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
ബുലന്ദ്ശഹററിൽ ഭീം ആർമിയുടെ സ്ഥാനാർഥിയായി ഹാജി യമീനാണ് മസതലരിക്കുന്നത്. ബി.ജെ.പി എം.എൽ.എയായ വിരേന്ദ്ര സിങ് സിരോഹിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.