ഹാഥറസ് പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ വേണം -ചന്ദ്രശേഖർ ആസാദ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തണമെന്ന് ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്. പെൺകുട്ടിയുടെ കുടുംബത്തെ ഞായറാഴ്ച സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്.
''ആ കുടുംബത്തിന് വൈ സുരക്ഷ നൽകണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. അല്ലെങ്കിൽ അവരെ ഞാൻ എെൻറ വീട്ടിലേക്ക് കൊണ്ടുപോയ്ക്കൊള്ളാം. അവർ ഇവിടെ സുരക്ഷിതരല്ല. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ഞങ്ങൾക്കാവശ്യമുണ്ട്.'' -ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നൽകാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് അത് ഹാഥറസ് പെൺകുട്ടിയുടെ കുടുംബത്തിന് നൽകിക്കൂടെന്നും തെൻറ ഇൗ ആവശ്യം നടപ്പിലായില്ലെങ്കിൽ വിധാൻ സഭ ഘരാവോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും കുടുംബത്തിെൻറ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഉത്തർപ്രദേശിലെ ഹാഥറസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിൽ യു.പി പൊലീസിൻറ നടപടികൾക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.