ഭീമ കൊറേഗാവ്: ആക്ടിവിസ്റ്റുകൾക്കെതിരായ കേസ് പിന്‍വലിക്കണം -സി.പി.എം
text_fieldsന്യൂഡല്‍ഹി: ഭീമ കൊറേഗാവ് സംഭവത്തില്‍ ആക്ടിവിസ്റ്റകൾക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് സി.പി.എമ്മും സി.പി.ഐയും ആവശ്യപ്പെട്ടു. സർക്കാർ നയങ്ങളോടുള്ള എതിർപ്പുകളും വിയോജിപ്പികളും അടിച്ചമർത്താൻ എൻ.ഐ.എയും മറ്റ് ഏജൻസികളും പ്രവർത്തിക്കുന്ന ഇൗ രിതി ഉടൻ അവസാനിപ്പിക്കണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ആക്ടിവിസ്റ്റ് റോണ വില്സെൻറ കമ്പ്യൂട്ടറില്‍ തെളിവുകള്‍ കൃത്രിമമായി കെട്ടിച്ചമച്ചുവെന്ന് രാജ്യാന്തര വിദഗ്ധര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
ഭീമ കൊറേഗാവ് കേസില്‍ കമ്പ്യൂട്ടർ ഹാക്കിങ് വഴി മാരകമായ സാങ്കേതിക ആയുധമാണ് മോദി സര്‍ക്കാര്‍ ഉപയോഗിച്ചത്. ഭാവിയില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയും ഇതു പ്രയോഗിച്ചേക്കാം. പ്രാഥമിക അന്വേഷണത്തില്‍ നടന്നതുപോലെ ഇക്കാര്യം മൂടിവെക്കാൻ അനുവദിക്കരുതെന്നും വസ്തുത പുറത്തുവരണമെന്നും പോളിറ്റ് ബ്യൂേറാ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.