ഭീമ കൊറേഗാവ്: ദുരുപയോഗം പച്ചയായി വെളിച്ചത്ത്
text_fieldsന്യൂഡൽഹി: ഭീമ-കൊറേഗാവ് കേസ് സംസ്ഥാന സർക്കാറിെൻറ അറിവും അനുമതിയുമില്ലാതെ ദേ ശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത് സുപ്രീംകോടതിയിൽ സമീപകാലത്ത് എത്തിയ രണ്ടു ഹരജ ികളുടെ സാധുത ശരിവെക്കുന്നു. ദേശീയ അന്വേഷണ ഏജൻസി നിയമവും (എൻ.ഐ.ഐ) അതിൽ മോദിസർക് കാർ വരുത്തിയ ഭേദഗതിയും ഭരണഘടനാ വിരുദ്ധവും സ്വേച്ഛാപരവുമാണെന്ന് ചൂണ്ടിക്കാട്ടി ഛത്തിസ്ഗഢ് സർക്കാറും കേരളത്തിൽ നിന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിൽ അന്തർസംസ്ഥാന അന്വേഷണത്തിന് കെൽപുള്ള ദേശീയ ഏജൻസി വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് 2008ൽ എൻ.ഐ.എ രൂപവത്കരിച്ചത്. എന്നാൽ, ഏജൻസിയെ കേന്ദ്രം രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിെൻറ വ്യക്തമായ തെളിവായി ഭീമ-കൊറേഗാവ് കേസ് മാറിയിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന സഖ്യസർക്കാർ ഭീമ-കൊറേഗാവ് കേസ് അവസാനിപ്പിച്ച് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രം ദേശീയ ഏജൻസിക്ക് കേസ് കൈമാറിയത്. ഭീമ- കൊറേഗാവ് കേസിന് 18 മാസത്തെ പഴക്കമുണ്ട്. എൻ.ഐ.എ അന്വേഷണം വേണെമന്ന് കേന്ദ്രത്തിന് തോന്നിയത് ഇപ്പോൾ മാത്രം.ഏജൻസിയുടെ ലക്ഷ്യത്തിൽനിന്ന് ഭിന്നമായി ഭീകരതയല്ല, ‘അർബൻ നക്സലു’കളെയാണ് ദേശീയ ഏജൻസി വഴി കേന്ദ്രം നേരിടുന്നത്. കെട്ടിച്ചമച്ചതെന്നു സംസ്ഥാന സർക്കാർ കരുതുന്ന ഒരു കേസ്, ബി.ജെ.പിക്ക് സംസ്ഥാന ഭരണം കൈവിട്ട സാഹചര്യത്തിൽ ഇല്ലാതെപോകുന്നത് തടയാൻ കേന്ദ്ര ഏജൻസിയെ ഉപയോഗപ്പെടുത്തുന്നു. കേസിൽ രാഷ്ട്രീയമായ ചില മൂടിവെക്കലുകൾ സംസ്ഥാനത്തെ പഴയ ബി.ജെ.പി സർക്കാർ മുഖാന്തരം നടന്നിട്ടുണ്ടെന്ന സംശയങ്ങൾക്കുകൂടി ബലം പകരുന്നതായി കേന്ദ്രനീക്കം.
ഇതിൽതന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യം പ്രകടമാണ്. രാഷ്ട്രീയ താൽപര്യങ്ങൾക്ക് ദുരുപയോഗിക്കപ്പെടാമെന്ന കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഛത്തിസ്ഗഢ് സർക്കാറും സോളിഡാരിറ്റിയും സുപ്രീംകോടതിയെ സമീപിച്ചത്. മറ്റ് അന്വേഷണ ഏജൻസികളിൽനിന്ന് വ്യത്യസ്തമായി, സംസ്ഥാന സർക്കാറിെൻറ അനുമതി ആവശ്യമില്ലാതെ എൻ.ഐ.എക്ക് ഏതു കേസും ഏറ്റെടുക്കാമെന്ന സ്ഥിതി ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സഹകരണവും സൗഹൃദവും നോക്കാതെയുള്ള അമിതാധികാര പ്രയോഗമാണിത്. ഭീമ-കൊറേഗാവ് കേസിൽ ബി.ജെ.പി ഭയക്കുന്നതെന്ത് എന്ന ചോദ്യം കൂടി പുതിയ സംഭവവികാസത്തിനൊപ്പം ഉയർന്നുവരുന്നുണ്ട്. പിടിയിലായ ഒമ്പത് ആക്ടിവിസ്റ്റുകൾക്കെതിരെ വ്യക്തമായ തെളിവുകൾ ഇനിയുമായിട്ടില്ലെന്നിരിക്കേ തന്നെയാണ് ദേശീയ ഏജൻസി വഴി കേന്ദ്രം പിടിമുറുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.