ഭീമ-കൊറേഗാവ്: എൻ.െഎ.എയുമായി സഹകരിക്കില്ലെന്ന് മഹാരാഷ്ട്ര പൊലീസ്
text_fieldsമുംബൈ: ഭീമ-കൊറേഗാവ് സംഘർഷ കേസിൽ ദേശീയ അന്വേഷണ ഏജൻസിയുമായി (എൻ.െഎ.എ) മഹാരാഷ്ട് ര പൊലീസ് സഹകരിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി. കേസിൽ പുനരന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിക്കാനിരിക ്കെ കേന്ദ്ര സർക്കാർ വെള്ളിയാഴ്ചയാണ് കേസ് എൻ.െഎ.എക്ക് കൈമാറിയത്. തുടർന്ന്, മൂന്നംഗ എൻ.െഎ.എ സംഘം നേരേത്ത കേസ് അേന്വഷിച്ച പുണെ പൊലീസിനെ കണ്ടിരുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ് കൈമാറിയിട്ടില്ല. കേസ് എൻ.െഎ.എക്ക് കൈമാറിയതായി മാധ്യങ്ങളിൽനിന്നാണ് അറിഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട നിർദേശം കേന്ദ്ര സർക്കാറിൽനിന്ന് ലഭിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
അതേസമയം, ഭീമ-കൊറേഗാവ് കേസിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് കർമവീർ പ്രതിഷ്ഠാൻ അധ്യക്ഷൻ ഡോ. സഞ്ജയ് ലാഖെ പാട്ടീൽ പുണെ പൊലീസിന് നിവേദനം നൽകി.
ഫഡ്നാവിസും പൊലീസും ഒത്തുകളിച്ച് കേസന്വേഷണം വഴിമാറ്റുകയും സർക്കാറിനെതിരെ ശബ്ദിക്കുന്ന സാമൂഹിക പ്രവർത്തകരെ ‘അർബൻ നക്സലുകൾ’ എന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തതാണെന്നാരോപിച്ച് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചതോടെയാണ് കേസ് വീണ്ടും ജനശ്രദ്ധ നേടിയത്.
അറസ്റ്റിലായവർക്കെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത കേസന്വേഷണം അവലോകനം ചെയ്ത ഉപമുഖ്യമന്ത്രി അജിത് പവാറും അനിൽ ദേശ്മുഖും ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.