ഭീമ–കൊറേഗാവ് കേസ് രേഖകൾ എൻ.െഎ.എക്ക് കൈമാറാൻ കോടതി ഉത്തരവ്
text_fieldsമുംബൈ: ഭീമ-കൊറേഗാവ് സംഘർഷ കേസ് രേഖകൾ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ)ക്ക് കൈമാറാ ൻ പുണെ സെഷൻസ് േകാടതി ജഡ്ജി എസ്.ആർ. നർവന്ദർ ഉത്തരവിട്ടു. കഴിഞ്ഞ മാസം 24 നാണ് കേസ് കേ ന്ദ്ര സർക്കാർ എൻ.െഎ.എക്ക് കൈമാറിയത്. എന്നാൽ, എൻ.സി.പി നേതാവായ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിെൻറ എതിർപ്പിനെ തുടർന്ന് കേസ് രേഖകൾ കൈമാറാൻ പുണെ പൊലീസ് തയാറായില്ല.
ഇതിനെതിരെ എൻ.െഎ.എ കോടതിയെ സമീപിക്കുകയായിരുന്നു. കേസിെൻറ വിചാരണ മുംബൈയിലെ എൻ.െഎ.എ കോടതിയിലേക്ക് മാറ്റണമെന്ന എൻ.െഎ.എയുടെ അപേക്ഷയും കോടതി അംഗീകരിച്ചു. ഇനിയും പ്രതികളെ പിടികൂടാനുള്ളതിനാൽ കേസന്വേഷണം അവസാനിച്ചിട്ടില്ലെന്നും ക്രിമിനൽ നടപടി ചട്ടത്തിലെ 173 (8) വകുപ്പു പ്രകാരം കൂടുതൽ അന്വേഷിക്കാൻ എൻ.െഎ.എക്ക് അധികാരമുണ്ടെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
വിചാരണ മുംബൈയിലേക്ക് മാറ്റുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എൻ.െഎ.എ നിയമത്തിലെ 22 ാം വകുപ്പ് പ്രകാരം പുണെയിലും പ്രത്യേക കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതിനാൽ വിചാരണ പുണെയിലാക്കണമെന്നുമാണ് സർക്കാർ അഭിഭാഷക ഉജ്ജ്വല പവാർ വാദിച്ചത്. എന്നാൽ, എൻ.െഎ.എ നിയമത്തിലെ 22ാം വകുപ്പു പ്രകാരം സ്ഥാപിച്ച കോടതികൾ സംസ്ഥാന ഏജൻസികൾ അന്വേഷിക്കുന്ന കേസുകൾ പരിഗണിക്കാനാണെന്നും 11ാം വകുപ്പു പ്രകാരം സ്ഥാപിച്ച കോടതിയിലാണ് കേന്ദ്ര ഏജൻസിയായ എൻ.െഎ.എയുടെ കേസുകൾ വാദം കേൾക്കേണ്ടതെന്നും കോടതി വിശദീകരിച്ചു.
സംഘർഷത്തിന് പിന്നിൽ മാവോവാദികളാണെന്ന് ആരോപിച്ച് പുണെ പൊലീസ് 11 പേർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽ തെലുഗു കവി വരവരറാവു, മലയാളി ആക്ടിവിസ്റ്റ് റോണ വിൽസൺ, അഭിഭാഷക സുധ ഭരദ്വാജ് തുടങ്ങി എട്ടോളം പേരെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഘർഷവുമായി ബന്ധമില്ലാത്ത ആക്ടിവിസ്റ്റുകൾക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന സംശയത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഒരുങ്ങുമ്പോഴാണ് കേന്ദ്ര സർക്കാർ കേസ് എൻ.െഎ.എക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.