ഭീമ കൊറേഗാവ്: ദലിത് ചിന്തകൻ പ്രഫ. കെ സത്യനാരായണക്ക് എൻ.ഐ.എയുടെ ഹാജരാകൽ നോട്ടീസ്
text_fieldsമഹാരാഷ്ട്ര: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ദലിത് ചിന്തകനും ആക്റ്റിവിസ്റ്റുമായ പ്രഫസർ കെ. സത്യനാരായണക്ക് ഹാജരാകൽ നോട്ടീസ് അയച്ച് എൻ.െഎ.എ. സെപ്തംബർ ഒമ്പതിന് എൻ.ഐ.എയുടെ മുംബൈ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
മുതിർന്ന മാധ്യമപ്രവർത്തകനും വരവര റാവുവിെൻറ മരുമകനുമായ കെ.വി കർമനാഥിനും ഹാജരാകൽ നോട്ടീസ് അയച്ചിട്ടുണ്ട്. കർമനാഥിനോടും ബുധനാഴ്ച ഹാജരാകാനാണ് എൻ.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈദരാബാദ് ഇ.എഫ്.എൽ യൂനിവേഴ്സിറ്റിയിലെ പ്രഫസറായ സത്യനാരായണ കവി വരവരറാവുവിെൻറ മരുമകനാണ്. ഭീമ കൊറോഗാവ് സംഭവത്തിൽ വരവര റാവുവിെൻറ അറസ്റ്റിനെ തുടർന്ന് 2018 ആഗസ്റ്റിൽ സത്യനാരായണയുടെ വീട് റെയ്ഡ് ചെയ്യുകയും അക്രമ സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൂനെ പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
വരവര റാവുമായി ബന്ധമുണ്ടെന്ന പേരിൽ മരുമക്കളായ തങ്ങളെ അന്വേഷണ ഏജൻസികൾ വേട്ടയാടുകയാണെന്ന് സത്യനാരായണ പ്രതികരിച്ചു. ഭീമ കൊറേഗാവ് സംഭവവുമായി തനിക്ക് യാതൊരുവിധ ബന്ധവുമിെല്ലന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സാമൂഹിക നീതിക്കായി പ്രവർത്തിക്കുന്നവരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും പ്രഫ. സത്യനാരായണ ആവശ്യപ്പെട്ടു. നവി മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന വരവര റാവുവിെൻറ ആരോഗസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണെന്നും സത്യനാരായണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.