ഭീമ–കൊറേഗാവ്: വരവരറാവുവിെൻറ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
text_fieldsമുംബൈ: ഭീമ-കൊറേഗാവ് കേസിൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തെലുഗു കവി വരവരറാവു നൽകിയ ജാമ്യാപേക്ഷയിൽ ബോംെബ ഹൈകോടതി തിങ്കളാഴ്ച വിധി പറയും. ആരോഗ്യവാനായി ജീവിക്കാനുള്ള റാവുവിെൻറ മൗലികാവകാശം ലംഘിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തിെൻറ ഭാര്യ പി. ഹേമലത നൽകിയ ഹരജിയിലും ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, മനീഷ് പിതാലെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധി പറയും. കഴിഞ്ഞ ഒന്നിനാണ് വാദപ്രതിവാദം പൂർത്തിയാക്കിയത്. കോടതി നിർദേശപ്രകാരം റാവു നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്.
റാവു സുഖം പ്രാപിച്ചതായും ബന്ധുക്കൾ ആരോപിച്ചതുപോലെ മറവി രോഗം കണ്ടെത്തിയിട്ടില്ലെന്നുമാണ് അവസാനമായി നാനാവതി ആശുപത്രി കോടതിക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ, മറവി രോഗത്തെക്കുറിച്ച് വിദഗ്ധമായ പരിശോധനയില്ലാതെ തീർത്ത് പറയാനാകില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇൗ റിപ്പോർട്ട് പരിഗണിച്ച് വരവരറാവുവിനെ തലോജ ജയിൽ ആശുപത്രിയിലേക്കോ ജെ.ജെ മെഡിക്കൽ കോളജ് പ്രിസൺ വാർഡിലേക്കോ മാറ്റണമെന്നാണ് എൻ.െഎ.എയുടെ വാദം.
മറവിരോഗ ലക്ഷണങ്ങളുണ്ടെന്ന് നേരത്തേ ജെ.ജെ, സെൻറ് ജോർജ് ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു. ജയിലിലേക്ക് മാറ്റിയാൽ റാവുവിെൻറ ആരോഗ്യസ്ഥിതി വീണ്ടും വഷളാകുമെന്നും കടുത്ത നിബന്ധനകളോടെ ജാമ്യം നൽകി വീട്ടിൽ പോകാൻ അനുവദിക്കണമെന്നുമാണ് റാവുവിെൻറ അഭിഭാഷകരായ ആനന്ദ് ഗ്രോവറും, ഇന്ദിര ജയ്സിങ്ങും വാദിച്ചത്.
ജയിൽ ആശുപത്രിയിൽനിന്നാണ് റാവുവിെൻറ നില വഷളായതെന്നും അവർ ഒാർമപ്പെടുത്തി. വാദ പ്രതിവാദങ്ങൾക്കിടെ റാവുവിെൻറ പ്രായവും ആരോഗ്യസ്ഥിതിയും മാനിക്കണമെന്ന് പലകുറി കോടതി ഒാർമപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.