ഭോപ്പാൽ ദുരന്തം: മാലിന്യങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സംസ്കരണത്തിന് അനുമതി നൽകി മധ്യപ്രദേശ് ഹൈകോടതി
text_fieldsന്യൂഡൽഹി:1984 ലെ ഭോപ്പാൽ വാതക ദുരന്തത്തിൽ നിന്നുള്ള അപകടകരമായ മാലിന്യങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സംസ്കരണത്തിന് മധ്യപ്രദേശ് ഹൈകോടതി അനുമതി. ഭോപ്പാലിലെ പിതാംപൂരില്‍ പ്രവര്‍ത്തിക്കുന്ന യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കാനാണ് കോടതി അനുമതി നല്‍കിയത്.
ഫെബ്രുവരി 27 മുതൽ മൂന്ന് ഘട്ടങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിൽ മാലിന്യ സംസ്കരണം നടത്തുമെന്ന് അഡ്വക്കേറ്റ് ജനറൽ പ്രശാന്ത് സിങ് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മണിക്കൂറില്‍ 135 കിലോഗ്രാം മാലിന്യവും രണ്ടാം ഘട്ടത്തില്‍ മണിക്കൂറില്‍ 180 കിലോഗ്രാമും മൂന്നാം ഘട്ടത്തില്‍ മണിക്കൂറില്‍ 270 കിലോ മാലിന്യവും സംസ്‌കരിക്കും. ഓരോ ഘട്ടത്തിലും 10 ടണ്‍ മാലിന്യമാകും സംസ്‌കരിക്കുക.
ജനുവരി രണ്ടിന് യൂമിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് ഏകദേശം 337 ടണ്‍ അപകടകരമായ മാലിന്യങ്ങള്‍ അധികൃതര്‍ പിതാംപൂരിലേക്ക് എത്തിച്ചിരുന്നു. 12 കണ്ടെയ്‌നറുകളിലായാണ് മാലിന്യം എത്തിച്ചത്.
പരീക്ഷണാടിസ്ഥാനത്തിൽ 2015 ൽ മാലിന്യ സംസ്കരണം നടത്തിയിരുന്നു. ഇത് വീണ്ടും ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ജനുവരിയിൽ സംസ്ഥാന സർക്കാറിനോട് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് മാലിന്യനിര്‍മാര്‍ജന നടപടികളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്ന നീക്കങ്ങള്‍ ഉള്‍പ്പെടെ അടങ്ങുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ഇതിനുപിന്നാലെയാണ് കാലപ്പഴക്കമുള്ള മാലിന്യം സംസ്‌കരിക്കാന്‍ കോടതി അനുമതി നല്‍കിയത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.