26കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ലവ് ജിഹാദെന്ന് കുടുംബം
text_fieldsഭോപാൽ: ലവ് ജിഹാദിന് നിർബന്ധിച്ചതിനെ തുടർന്ന് 26കാരി ആത്മഹത്യ ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഭോപാലിൽ വെള്ളിയാഴ്ചയാണ് സംഭവം.
ഭോപാൽ ടി.ടി നഗർ ഏരിയയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ആദിൽ ഖാൻ എന്ന വ്യക്തിയാണ് തെന്റ മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം ആദിൽ ഖാനെതിെര പൊലീസിൽ പരാതി നൽകി. ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആദിൽ പെൺകുട്ടിയുടെ പേര് മാറാൻ നിർബന്ധിച്ചതായി ബന്ധുക്കൾ പറഞ്ഞു. ആദിൽ ബബ്ലൂ എന്നാണ് പേരെന്ന് പെൺകുട്ടിയോട് പറഞ്ഞിരുന്നതെന്നും ഇഷ്ടം നടിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
'സത്യം അറിഞ്ഞതോടെ പെൺകുട്ടി അവനിൽനിന്ന് അകലം പാലിക്കാൻ തുടങ്ങി, ഇതോടെ ആദിൽ ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുകയായിരുന്നു' -പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
ആദിൽ ഉപദ്രവിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും കുടുംബം പറഞ്ഞു.
മധ്യപ്രദേശിലെ ലവ് ജിഹാദ് വിരുദ്ധ നിയമപ്രകാരം ആദിലിനെ അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അതേസമയം കുടുംബത്തിന്‍റെ ആരോപണത്തിൽ പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.