മഹാദുരന്തത്തെ അതിജീവിച്ചു; മഹാമാരി ജീവനെടുത്തു
text_fieldsഭോപാൽ: ലോകത്തെ നടുക്കിയ ഭോപാൽ വാതക ദുരന്തത്തെ അതിജീവിച്ച നിത്യരോഗികളായ അഞ്ചുപേർ കോവിഡ് ബാധിച്ച് മരി ച്ചു. സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണ് ഇവരുെട ജീവനെടുത്തതെന്ന് സന്നദ്ധപ്രവർത്തകർ ആരോപിച്ചു. ഭോപാലിൽ മരിച്ചവരെല്ലാം വിഷവാതക ദുരന്തത്തിലെ ഇരകളാണ്.
വാതക ദുരന്തത്തിലെ ഇരകൾക്ക് കോവിഡ് പിടിപെടാൻ സാധ്യതയേറ െയാണെന്ന് മാർച്ച് 21ന് സന്നദ്ധ പ്രവർത്തകർ സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇവരെ മാത്രം ചികിത്സിക് കുന്ന ഭോപാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻറർ (ബി.എം.എച്ച്.ആർ.സി) കോവിഡ് രോഗികൾക്കായി മാറ്റി വെച്ചതാണ് തിരിച്ചടിയായതെന്ന് സന്നദ്ധ സംഘടനയായ ഭോപാൽ ഗ്രൂപ് ഫോർ ഇൻഫർമേഷൻ ആൻഡ് ആക്ഷൻ പ്രവർത്തക രചന ദിൻ ഗ്ര പറഞ്ഞു.
അധികൃതരുടെ അനാസ്ഥ മൂലം ഏപ്രിൽ അഞ്ചിന് 55കാരനാണ് ആദ്യം നഗരത്തിലെ ആശുപത്രിയിൽ മരിച്ചതെന്ന് ഇവർ ആരോപിച്ചു. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ റിട്ട. ജീവനക്കാരനായ 80കാരനാണ് ജീവൻ നഷ്ടപ്പെട്ട രണ്ടാമൻ. ഏപ്രിൽ എട്ടിന് മരിച്ച ഇദ്ദേഹത്തിനും മതിയായ ചികിത്സ ലഭിച്ചില്ല. 75കാരനായ മുതിർന്ന പത്രപ്രവർത്തകൻ ഉൾപ്പെടെയുള്ളവരാണ് മരിച്ച മറ്റുള്ളവർ.
വിഷവാതക ഇരകൾക്ക് ശ്വാസതടസ്സം, ഹൃദ്രോഗം, വൃക്ക തകരാർ, കാൻസർ എന്നിവയുണ്ടെന്നും ഇവർക്ക് കോവിഡ് രോഗ സാധ്യത മറ്റുള്ളവരേക്കാൾ അഞ്ചിരട്ടിയാണെന്നും ചില സന്നദ്ധ സംഘടനകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ച സർക്കാർ ഇരകൾക്കായുള്ള ആശുപത്രി കോവിഡ് രോഗികൾക്കായി മാറ്റിവെക്കുകയായിരുന്നു.
വാതക ദുരന്തത്തിലെ ഇരകൾക്ക് 22 ദിവസമായി അടിയന്തര ചികിത്സ പോലും ഇവിടെ നിന്ന് ലഭിച്ചില്ലെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു. ബി.എം.എച്ച്.ആർ.സിയിൽ നേരത്തെ 86 രോഗികളെയാണ് അഡ്മിറ്റ് ചെയ്തിരുന്നത്. എന്നാൽ,ഈ ആശുപത്രി കോവിഡ് രോഗികൾക്കായി നീക്കിവെച്ചതോടെ അഞ്ചുപേരൊഴികെ മറ്റുള്ളവരെയെല്ലാം ഡിസ്ചാർജ്ചെയ്തു. ഡിസ്ചാർജ്ചെയ്ത രണ്ടുപേർ പിന്നീട് മരിച്ചു.
വാതക ദുരന്തത്തിെൻറ ഇരകൾക്ക് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒരു സന്നദ്ധസംഘടന മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. അഞ്ചുപേർ മരിച്ചതോടെ ബി.എം.എച്ച്.ആർ.സിയിൽ വാതക ദുരന്തത്തിലെ ഇരകൾക്ക് അടിയന്തര ചികിത്സ തുടരാമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിട്ടു.
1984 ഡിസംബർ രണ്ടിന് യൂനിയൻ കാർബൈഡ് ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് 15000ലേറെ പേർ മരിക്കുകയും അഞ്ചു ലക്ഷത്തിലേറെ പേർ രോഗികളാവുകയും ചെയ്തിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യവസായ അപകടമാണിതെന്ന് രാജ്യാന്തര തൊഴിൽ സംഘടന (ഐ.എൽ.ഒ) വിശേഷിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.