നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കാൻ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി; പ്രതിഷേധവുമായി വിദ്യാർഥികൾ
text_fieldsലഖ്നോ: റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കാനുള്ള ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ വിദ്യാർഥി പ്രതിഷേധം. 40ഓളം വരുന്ന വിദ്യാർഥികൾ യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ രാകേഷ് ഭട്ട്നഗറിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായെത്തി.
വുമൻ സ്റ്റഡീസ് ആൻഡ് ഡെവലപ്മെന്റ് പഠനവിഭാഗത്തിലാണ് യൂനിവേഴ്സിറ്റി നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കാൻ തീരുമാനിച്ചത്. സ്വാധീനമുള്ള വനിതയെന്ന നിലയിലാണ് അവരെ പ്രൊഫസറാക്കുന്നതെന്നാണ് യൂനിവേഴ്സിറ്റി വിശദീകരണം.
വനിത സംരംഭകയാണ് നിത അംബാനി. അവർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നത് വിദ്യാർഥികൾക്ക് ഗുണകരമാവും. അതിനാലാണ് അവരെ വിസിറ്റിങ് പ്രൊഫസറാക്കാനുള്ള ശിപാർശ അയച്ചെതന്ന് യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.