ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സ്ഥാനമേറ്റു
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ അധികാരമേറ്റു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനു മുന്‍പാകെയാണ് പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ഗുജറാത്തിൻ്റെ പതിനേഴാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
ഞായറാഴ്ച ഗാന്ധിനഗറിൽ ചേർന്ന ബി.ജെ.പി നിയമസഭാംഗങ്ങളുടെ യോഗത്തിൽ അമ്പത്തിയൊൻപതുകാരനായ എം.എൽ.എ ഭൂപേന്ദ്ര പട്ടേലിനെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാനത്തെ പ്രബലരായ പട്ടേല്‍ സമുദായത്തെ അനുനയിപ്പിക്കാനുള്ള നീക്കമായാണ് ഭൂപേന്ദ്രയുടെ സ്ഥാനലബ്ധി വിലയിരുത്തപ്പെടുന്നത്. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭരണത്തില്‍ അവഗണിക്കപ്പെടുന്നതായി സമുദായത്തിന് പരാതിയുണ്ടായിരുന്നു.
യു.പി ഗവർണറും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഭൂപേന്ദ്ര പട്ടേൽ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഘട് ലോഡിയയിൽ നിന്നും കോൺഗ്രസിന്റെ ശശികാന്ത് പട്ടേലിനെതിരെ 1 ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.