Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂപേന്ദ്ര പട്ടേൽ:...

ഭൂപേന്ദ്ര പട്ടേൽ: തലമുറ മാറ്റം അധികാരത്തിലെത്തിച്ച നേതാവ്

text_fields
bookmark_border
Bhupendra Patel
cancel
camera_alt

ഭൂപേന്ദ്ര പട്ടേൽ

അ​ഹ്മ​ദാ​ബാ​ദ്: ബി.​​ജെ.​പി ഗു​ജ​റാ​ത്തി​ൽ വീ​ണ്ടും വി​ജ​യം നേ​ടി​യ​തോ​ടെ ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യി. ഡി​സം​ബ​ർ 12ന് ​അ​ദ്ദേ​ഹം സ്ഥാ​ന​മേ​ൽ​ക്കു​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​ആ​ർ. പാ​ട്ടീ​ൽ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ര​ണ്ടാം ത​ല​മു​റ നേ​താ​ക്ക​ളെ നി​ർ​ണാ​യ​ക സ്ഥാ​ന​ങ്ങ​ളി​ൽ പ​രീ​ക്ഷി​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​ണ് ഭൂ​പേ​ന്ദ്ര പ​ട്ടേ​ലി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ർ​ഷം ശേ​ഷി​ക്കെ 2021ലാ​ണ് ബി.​​ജെ.​പി ത​ല​മു​റ മാ​റ്റം ന​ട​പ്പാ​ക്കി​യ​ത്. മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ അ​പ്പാ​ടെ മാ​റ്റി​യാ​യി​രു​ന്നു പ​രീ​ക്ഷ​ണം. മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യ​ട​ക്കം മു​തി​ർ​ന്ന നേ​താ​ക്ക​ളെ മാ​റ്റി​നി​ർ​ത്തി പ​ട്ടേ​ൽ സ​മു​ദാ​യാം​ഗ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​ത് ഭൂ​പേ​ന്ദ്ര പ​ട്ടേ​ലി​നെ​യാ​യി​രു​ന്നു.

ഉ​പ മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​ട്ടേ​ലി​നെ പോ​ലും പ​രി​ഗ​ണി​ക്കാ​തെ അ​ഹ്മ​ദാ​ബാ​ദി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്നി​രു​ന്ന ഭൂ​പേ​ന്ദ്ര പ​ട്ടേ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് രാ​ഷ്ട്രീ​യ​വൃ​ത്ത​ങ്ങ​ളി​ൽ അ​ത്ഭു​ത​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhupendra Patel
News Summary - Bhupendra Patel: The Leader Who Brought Generational Change to Power
Next Story