കേന്ദ്ര പരിസ്ഥിതി, വനം വകുപ്പുകളുടെ ചുമതലയേറ്റെടുത്ത് ഭൂപേന്ദ്ര യാദവ്
text_fieldsന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിൽ കേന്ദ്ര പരിസ്ഥിതി, വനം വകുപ്പുകളുടെ ചുമതലയേറ്റെടുത്ത് ഭൂപേന്ദ്ര യാദവ്. തുടർച്ചയായി രണ്ടാം തവണയാണ് യാദവ് മന്ത്രിസ്ഥാനത്തെത്തുന്നത്.
“ആഗോളതലത്തിൽ ഒരു പാരിസ്ഥിതിക പ്രതിസന്ധിയുണ്ട്. പ്രധാനമന്ത്രി [പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ലെ ഗ്ലാസ്‌ഗോ കാലാവസ്ഥാ സമ്മേളനത്തിൽ പരിസ്ഥിതിക്കായുള്ള മിഷൻ ലൈഫ്‌സ്റ്റൈൽ പ്രഖ്യാപിച്ചിരുന്നു. ഇത് സുസ്ഥിര വികസന സംരംഭമാണ്. ബുദ്ധിശൂന്യമായ ഉപഭോഗത്തേക്കാൾ ബോധപൂർവമായ ഉപഭോഗം ഉയർത്തിപ്പിടിക്കുന്നതാണ് ഇത്,”അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബി.ജെ.പി പ്രാദേശിക നേതാക്കൾ ഭൂപേന്ദ്ര യാദവിനെ വളഞ്ഞിട്ട് ആക്രമിച്ചായിരുന്നു സീറ്റ് ലഭിക്കാത്തതിൻറെ അമർഷം തീർത്തത്. കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെയും പ്രാദേശിക നേതാക്കൾ കയ്യേറ്റം ചെയ്തിരുന്നു. കേന്ദ്രമന്ത്രിയെ നേതാക്കൾ ആക്രമിക്കുന്നതിൻറെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.