പരുന്തുപോലും പറക്കാത്തിടത്ത് 100 കിലോ ആർ.ഡി.എക്സ് എങ്ങിനെ എത്തി; പുൽവാമയിൽ ചോദ്യവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി
text_fieldsപുൽവാമ ഭീകരാക്രമണത്തിന്‍റെ വാർഷികത്തിൽ ചോദ്യമുയർത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഇത്രയും സുരക്ഷയുള്ള പ്രദേശത്ത് 100 കിലോ ആർ.ഡി.എക്സ് എങ്ങിനെ എത്തിയെന്ന് അദ്ദേഹം ചോദിച്ചു. ആരാണ് ഗൂഢാലോചനക്ക് പിന്നിലെന്നും അദ്ദേഹം ട്വിറ്റർ കുറിപ്പിൽ ചോദിച്ചു. രക്തസാക്ഷികളായ ധീരന്മാരായ സൈനികർക്ക് അദ്ദേഹം ആദരവും അർപ്പിച്ചു. രാജ്യം അവരുടെ രക്തസാക്ഷിത്വത്തെ ആദരിക്കുന്നതായും അദ്ദേഹം കുറിച്ചു.
'ചോദ്യം ഉണ്ട്, സർ. പരുന്തുപോലും പറക്കാത്തിടത്ത് 100 കിലോ ആർ.ഡി.എക്സ് എങ്ങിനെ എത്തി. ആരാണ് ഈ ഗൂഢാലോചനക്ക് പിന്നിൽ. പുൽവാമ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച ധീരരായ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. രാജ്യം അവരുടെ രക്തസാക്ഷിത്വത്തെ അഭിവാദ്യം ചെയ്യുന്നു'-ഭൂപേഷ് ബാഗേൽ ട്വിറ്ററിൽ കുറിച്ചു. 2019 ഫെബ്രിവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിന്‍റെ രണ്ടാം വാർഷികത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യം ആദരമർപ്പിച്ചിരുന്നു.
सवाल तो है साहेब!
— Bhupesh Baghel (@bhupeshbaghel) February 14, 2021
जहां परिंदा भी पर नहीं मार सकता, वहां 300 किलो RDX कैसे पहुंचा?
कौन था इस षडयंत्र के पीछे?
पुलवामा हमले में शहीद हुए वीर जवानों को कोटि-कोटि नमन। राष्ट्र उनकी शहादत को सलाम करता है।🙏🇮🇳
രാജ്യം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കൊപ്പം എപ്പോഴുമുണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. സൈനികരുടെ സേവനവും ത്യാഗവും രാജ്യം മറക്കില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ധീരരായ സൈനികർക്ക് ആദമർപ്പിക്കുന്നു. അവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടാവുമെന്ന് രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു. പുൽവാമ ആക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യു വരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.