'മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഭരണപക്ഷത്തോട് പക്ഷപാതപരമായി പെരുമാറി' -കപിൽ സിബൽ
text_fieldsന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (സി.ഇ.സി) രാജീവ് കുമാർ ഭരണപക്ഷത്തോട് പക്ഷപാതപരമായാണ് പെരുമാറിയതെന്ന് മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ. നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ജനാധിപത്യം അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനെ, പ്രത്യേകിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കുറിച്ച് കുറച്ച് സംസാരിക്കുന്നതാണ് നല്ലത്. അദ്ദേഹത്തിന്‍റെ മനോഭാവം പക്ഷപാതപരമായിരുന്നു. പ്രതിപക്ഷം ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് ഞാൻ കരുതുന്നു”- കപിൽ സിബിൽ പറഞ്ഞു.
സി.ഇ.സിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രതിപക്ഷത്തോട് പോലും പ്രതികരിക്കാതിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പീനൽ കോഡിന് വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്ന വ്യക്തികൾക്ക് പോലും നോട്ടീസ് നൽകിയില്ലെങ്കിൽ, നിരവധി വകുപ്പുകൾ പ്രകാരം പ്രോസിക്യൂഷനിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഭാഗിക’ ഭരണഘടനാ സ്ഥാപനങ്ങൾക്ക് കീഴിൽ ‘സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ’ സാധ്യമാണോ എന്ന് പ്രതിപക്ഷ പാർട്ടികൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.