മല്യയുടെ ഫോഴ്സ് ഇന്ത്യ വിൽപനയിലെ ക്രമക്കേടിൽ ഇന്ത്യൻ ബാങ്കുകൾക്ക് 377 കോടി നഷ്ടമെന്ന്
text_fieldsലണ്ടൻ: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ഫോർമുല വൺ റേസിങ് ടീം ഫോഴ്സ് ഇന്ത്യയുടെ വിൽപനയിലെ ക്രമക്കേടുമൂലം 13 ഇന്ത്യൻ ബാങ്കുകൾക്ക് നാലു കോടി പൗണ്ട് (377 കോടി രൂപ) നഷ്ടം. ടീം വാങ്ങുന്നതിന് മുമ്പന്തിയിലുണ്ടായിരുന്ന കമ്പനികളിലൊന്നായ റഷ്യൻ വളനിർമാണ കമ്പനി ഉറാൽകലിയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
തങ്ങളാണ് ടീമിനെ വാങ്ങുന്നതിന് കൂടുതൽ വില പറഞ്ഞിരുന്നതെന്നും അത് തള്ളിയതോടെയാണ് 13 ഇന്ത്യൻ ബാങ്കുകളുടെ കൺസോർട്യത്തിന് വമ്പൻ തുക നഷ്ടമായതെന്നും വ്യക്തമാക്കിയ ഉറാൽകലി, വിൽപനയിലെ നടപടിക്രമങ്ങളിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് അതിന് മേൽനോട്ടം വഹിച്ച എഫ്.ആർ.പി അഡ്വൈസറിക്കെതിരെ ലണ്ടൻ ഹൈകോടതിയിൽ നിയമ നടപടി തുടങ്ങുകയാണെന്ന് അറിയിച്ചു.
കനേഡിയൻ കോടീശ്വരൻ ലോറൻസ് സ്ട്രോളിെൻറ റേസിങ് പോയൻറ് കൺസോർട്യമാണ് ടീമിനെ സ്വന്തമാക്കിയത്. മല്യയുടെ ഒാറഞ്ച് ഇന്ത്യൻ ഹോൾഡിങ്സിെൻറ കീഴിലായിരുന്നു ടീം ഫോഴ്സ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.