ഡാനിഷ് അലിക്കെതിരായ അപകീർത്തി പരാമർശം; പാർലമെന്‍ററി പാനലിന് മുന്നിൽ ഹാജരാകാതെ ബിധുരി
text_fieldsന്യൂഡൽഹി: ലോക്സഭയിൽ ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് ഡാനിഷ് അലിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ പാർലമെന്‍ററി പാനലിന് മുന്നിൽ ഹാജരാകാതെ ബി.ജെ.പി എം.പി രമേശ് ബിധുരി. ചൊവ്വാഴ്ചയായിരുന്നു സമിതിക്ക് മുന്നിൽ ഹാജരാകേണ്ടിയിരുന്നത്. എന്നാൽ തനിക്ക് മറ്റ് ചില തിരക്കുകളുണ്ടെന്നും സമിതിക്ക് മുൻപിൽ ഹാജരാകാൻ സാധിക്കില്ലെന്നും അറിയിക്കുകയായിരുന്നു.
രാജസ്ഥാനിലെ തോങ്കിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിധുരി നിലവിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ്. നവംബർ 23നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.
ചന്ദ്രയാൻ 3ന്‍റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിയത്.‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറയുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്. ലോക്സഭയിൽ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പിന്നീട് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.