മാവോവാദികൾക്കെതിരെ കടുത്ത നടപടി –സി.ആർ.പി.എഫ് മേധാവി
text_fieldsന്യൂഡൽഹി: രാജ്യമാകെയുള്ള മാവോവാദി അനുകൂലികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതായി സ്ഥിരീകരണം. ഛത്തിസ്ഗഢിൽ മാത്രം അഞ്ഞൂേറാളം മാവോവാദി അനുകൂലികളെ കഴിഞ്ഞ ഒരു വർഷത്തിനകം പിടികൂടിയതായി സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ആർ.ആർ. ഭട്നഗർ പറഞ്ഞു.
വിവിധ സംസ്ഥാന പൊലീസുമായി ചേർന്നാണ് നടപടി. ഇടതു തീവ്രവാദികൾക്ക് ഒരിടത്തും സ്ഥാനമില്ലാതാക്കുക എന്നതാണ് നടപടി ലക്ഷ്യമിടുന്നത്. മാവോവാദി വേട്ടക്കായി വിവിധയിടങ്ങളിൽ ഒരു ലക്ഷത്തോളം സി.ആർ.പി.എഫ് ഭടൻമാനെ നിയോഗിച്ചിട്ടുണ്ടെന്നും വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഭട്നഗർ വ്യക്തമാക്കി.
ഗ്രാമങ്ങളിൽ അവർക്കുള്ള എല്ലാ പിന്തുണയും ഇല്ലാതാക്കും. മാവോവാദികളുടെ ഇൻറലിജൻസ് ശൃംഖലയായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. സുരക്ഷ സേനക്കെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും നക്സലൈറ്റുകളെ സഹായിക്കുന്നവരെ പിടികൂടും.
അർധസൈനികർ മാവോവാദി കേന്ദ്രങ്ങളിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കുകയാണ്. ഛത്തീസ്ഗഢിലെ ദക്ഷിണ ബസ്തർ മേഖലയിൽ സംസ്ഥാന അതിർത്തി പ്രദേശത്ത് സി.ആർ.പി.എഫ് പുതിയ 15 ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഇൗ വർഷം 160 നക്സലുകളാണ് തീവ്രവാദ ആശയം ഉപേക്ഷിച്ചത്. ഇപ്പോൾ ഛത്തിസ്ഗഢിലും ഝാർഖണ്ഡിലുമാണ് കൂടുതൽ നടപടി സ്വീകരിക്കുന്നത്. സേനക്കു നേരെയുണ്ടാകുന്ന വലിയ തിരിച്ചടി ഒഴിവാക്കിയുള്ള മുന്നേറ്റ തന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിെൻറ ഭാഗമായി പ്രതിരോധ സംവിധാനങ്ങൾ വർധിപ്പിച്ചു.
എല്ലാ മേഖലയിലുള്ളവർക്കും പരിശീലനം ഉറപ്പാക്കി. പ്രത്യേക സേനയെക്കാൾ ഭീഷണി നേരിടുന്നത് സാധാരണ ഡ്യൂട്ടിയിലുള്ളവരാണെന്നും അതിനാൽ, അത്തരം യൂനിറ്റുകൾ കൂടുതൽ കരുത്തുറ്റതാക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഭട്നഗർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.