കർഷകർക്കായി മോദി സർക്കാറിെൻറ വൻ പ്രഖ്യാപനം വരുന്നു
text_fieldsന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാൻ കർഷകർക്കായി വൻ പ്രഖ്യാപനത്തിനൊരുങ്ങി മ ോദി സർക്കാർ. ഇതിന് മുന്നോടിയായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, കൃഷിമന്ത്രി രാധാ മ ോഹൻ സിങ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തിയെന്നാണ് വിവരം. പാർലമെൻറിെൻറ ശൈത്യകാല സമ്മേളനം കഴിയുന്നതിന് മുമ്പായി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം.
കാർഷിക വായ്പകൾ എഴുതി തള്ളുന്നതിനായിരിക്കും മോദി സർക്കാറിെൻറ പ്രഥമ പരിഗണന. കാർഷിക ഉൽപന്നങ്ങൾക്ക് വിപണിവില ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങളും ഉണ്ടാവും. ഇതിന് അധികമായി വേണ്ടി വരുന്ന തുക സർക്കാർ വഹിക്കും. ചില സബ്സിഡികൾ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും പദ്ധതിയുണ്ട്.
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ വിജയിച്ചതിന് പിന്നാലെ കാർഷിക കടങ്ങൾ കോൺഗ്രസ് എഴുതി തള്ളിയിരുന്നു. ഇത് ബി.ജെ.പിയെ കടുത്ത സമ്മർദത്തിലാക്കുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന് കർഷക പ്രക്ഷോഭവും കാരണമായിട്ടുണ്ടെന്ന് ബി.ജെ.പി വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.