പാർലമെന്‍റ് നിർത്തിവെക്കുന്നത് സർക്കാർ എതിർക്കാത്തതിൽ വലിയ ദുരൂഹതയെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പാർലമെന്‍റ് ആവർത്തിച്ച് നിർത്തിവെച്ചിട്ടും സർക്കാർ അതിനെ ചെറുക്കാത്തതിലും പകരം അദാനി വിഷയത്തിൽ ഇന്ത്യൻ പാർട്ടികളുടെ ആക്രമണത്തിന് സൗകര്യമൊരുക്കുന്നതിലും വലിയ നിഗൂഢതയെന്ന് കോൺഗ്രസ്.
‘മോദാനി വിഷയത്തിൽ പാർലമെന്‍റിൽ ഒരു ദിവസം കൂടി അലങ്കോലമുണ്ടായി. ഏതാനും മിനിറ്റുകൾക്ക് ശേഷം ഇരുസഭകളും ഇന്ന് പിരിഞ്ഞു. എന്തുകൊണ്ടാണ് സഭാ നടപടികൾ മാറ്റിവെക്കുന്നതിനെ സർക്കാർ ചെറുക്കാത്തത് എന്നതാണ് വലിയ നിഗൂഢത -കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു. മണിപ്പൂർ, സംഭാൽ, ഡൽഹിയുടെ ക്രമസമാധാനം എന്നിവക്കെതിരായ ഇന്ത്യൻ പാർട്ടികളുടെ ആക്രമണത്തിന് സർക്കാർ സൗകര്യമൊരുക്കുകയാണ്. ഇതിൽ പ്രതിരോധവും ക്ഷമാപണവും ഏറെയുണ്ട് -കോൺഗ്രസ് നേതാവ് പറഞ്ഞു.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളും മണിപ്പൂരിലെയും സംഭലിലെയും അക്രമസംഭവങ്ങളും ചർച്ച ചെയ്യാനുള്ള അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാജ്യസഭാ നടപടികൾ നിർത്തിവെച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
രാവിലെ സെഷനിൽ ലിസ്‌റ്റ് ചെയ്‌ത പേപ്പറുകൾ വെച്ച ഉടൻ, ഷെഡ്യൂൾ ചെയ്ത കാര്യങ്ങൾ മാറ്റിവെക്കുന്നതിന് സഭയുടെ റൂൾ 267 പ്രകാരം
17 നോട്ടീസുകൾ ലഭിച്ചതായി ചെയർമാൻ ജഗ്ദീപ് ധൻഖർ പറഞ്ഞു. എല്ലാ നോട്ടീസുകളും നിരസിക്കുകയാണെന്നും ചെയർമാൻ പറഞ്ഞു.
ഇതോടെ നിരവധി പ്രതിപക്ഷ എം.പിമാർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ‘ഞാൻ എംപിമാരോട് ആഴത്തിൽ ചിന്തിക്കാൻ ആവശ്യപ്പെടുന്നു. റൂൾ 267നെ സഭ തടസ്സപ്പെടുത്തുന്നതിനുള്ള ഒരു ആയുധമാക്കുകയാണെ’ന്ന് ധൻഖർ പറഞ്ഞു. ചെയർമാന്റെ പരാമർശത്തിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചു.നടപടിക്രമങ്ങൾ ദിവസത്തേക്ക് മാറ്റിവെക്കുന്നതിന് മുമ്പ് സമാനമായ പ്രശ്നങ്ങൾ ആവർത്തിച്ച് ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് മൂന്ന് പ്രവൃത്തിദിനങ്ങൾ നഷ്‌ടപ്പെടുത്താൻ ഇടയാക്കിയെന്നും ചെയർമാൻ പറഞ്ഞു.
അദാനി വിവാദത്തിലും ഉത്തർപ്രദേശിലെ സംഭലിൽ അടുത്തിടെയുണ്ടായ അക്രമത്തിലും പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെത്തുടർന്ന് ലോക്‌സഭാ നടപടികൾ വെള്ളിയാഴ്ച ഉച്ചവരെ നിർത്തിവെച്ചു. പിന്നീട്, അധോസഭയും പിരിഞ്ഞു. സഭ തിങ്കളാഴ്ച വീണ്ടും ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.