സവാള വിലയിൽ കുതിപ്പ്
text_fieldsന്യൂഡൽഹി: തലസ്ഥാനത്ത് സവാള വിലയിൽ കുതിപ്പ്. കഴിഞ്ഞയാഴ്ച കിലോക്ക് 45-50 രൂപയു ണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 70-80 രൂപയായാണ് വർധിച്ചത്.
കഴിഞ്ഞവർഷം ഇതേ സമയത്ത ് കിലോക്ക് 10 രൂപയിൽ താഴെയായിരുന്നു വില. ഉൽപാദനകേന്ദ്രങ്ങളിൽ രൂക്ഷമായ കാലവർഷ മാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കൂടുതൽ സവാള വിപണിയിലെത്തിച്ച് വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാർ ശ്രമം ലക്ഷ്യം കണ്ടിട്ടില്ല. വ്യാപാരികൾ അമിത സ്റ്റോക്ക് സൂക്ഷിക്കുന്നത് തടഞ്ഞും വിലനിയന്ത്രണത്തിന് ശ്രമം നടക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സവാള ഉൽപാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കിഴക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ അളവിൽ കവിഞ്ഞ കാലവർഷമാണുണ്ടായത്. ഗതാഗതം സ്തംഭിച്ചതിനാൽ വിതരണത്തെയും ബാധിച്ചു. അടുത്ത വിളവെടുപ്പിന് നവംബർ വരെ കാത്തിരിക്കണം.
കേന്ദ്ര സർക്കാറിനു കീഴിലെ ഏജൻസികളുടെ സ്റ്റോറുകളിലുള്ള സ്റ്റോക്ക് വിപണിയിൽ എത്തിക്കുന്നുണ്ട്. സവാള കയറ്റുമതി നിരുത്സാഹപ്പെടുത്തിയും കരിഞ്ചന്ത വിൽപന തടഞ്ഞും വില പിടിച്ചുനിർത്താനും നടപടി സ്വീകരിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.