മഴ കഴിഞ്ഞാൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ
text_fieldsന്യൂഡൽഹി: മഴക്കാലം കഴിഞ്ഞാൽ ഉടൻ കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഉറപ്പു നൽകിയതായി എം.പിമാർ. സുരക്ഷാ വിദഗ്ധരുടെ നിർദേശപ്രകാരം വിലക്ക് താൽക്കാലികമായി മാത്രമാണെന്നും ഇക്കാര്യത്തിൽ ഒരു കാലതാമസവും വരുത്തില്ലെന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അരുൺകുമാർ പറഞ്ഞതായി ഇതുസംബന്ധിച്ച് നടത്തിയ കൂടിക്കാഴ്ചക്കു ശേഷം എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവർ വ്യക്തമാക്കി.
ഔദ്യോഗികമായി രേഖാമൂലമുള്ള അറിയിപ്പോ, വ്യക്തമായ കാരണങ്ങളോ ഇല്ലാതെ സർവിസ് നിർത്തലാക്കുന്നത് പരമോന്നത െറഗുലേറ്ററിയുടെ വിശ്വാസ്യതക്ക് കളങ്കമേൽപ്പിക്കുന്നതും പൊതുമേഖലയിൽ മികച്ച രൂപത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളത്തിെൻറ വളർച്ചയെ സാരമായി ബാധിക്കുന്നതുമാണെന്നും കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയതായി എം.പിമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.