ചിദംബരത്തിെൻറ മൗലികാവകാശങ്ങൾ സംരക്ഷിക്കാനാവശ്യപ്പെട്ട് ഭീമഹരജി
text_fieldsന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസ് അഴിമതിയാരോപണത്തിൽ അറസ്റ്റിലായി തിഹാർ ജയി ലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് മൗലികാവകാശങ്ങൾ നിഷേധിക്കരുതെ ന്നാവശ്യപ്പെട്ട് ശശി തരൂരും കാർത്തി ചിദംബരവും ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാ ക്കന്മാർ ഉൾപ്പെടെ 5000പേർ ഒപ്പിട്ട ഹരജി. ഐ.എൻ.എക്സ് മീഡിയ കേസ് കെട്ടിച്ചമച്ചതാണെന്നും ചിദംബരത്തെ അറസ്റ്റ് ചെയ്ത് ഒരുമാസം പിന്നിടുേമ്പാഴും കേസിൽ കുറ്റപത്രം ഫയൽ ചെയ്യാൻ സി.ബി.ഐ തയാറായിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
മുതിർന്ന പൗരനും മുൻ കേന്ദ്രമന്ത്രിയുമായ ചിദംബരത്തിന് ജയിലിൽ കേസരയും തലയിണയുമൊന്നും നൽകുന്നില്ല. ഒരു കേസിെൻറ പേരിൽ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്നത് ദുഃഖകരമാണ്. ഊഹാപോഹങ്ങളും കുത്തുവാക്കുകളുമൊക്കെ നിറഞ്ഞ പ്രചാരണ തന്ത്രങ്ങളാൽ കെട്ടിച്ചമച്ച കേസാണിതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
അപേക്ഷയിൽ ഒപ്പുചാർത്താനും ഈ വിഷയത്തിൽ ട്വിറ്ററിൽ അഭിപ്രായപ്രകടനം നടത്താനും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.