രാജ്യരക്ഷ റാലിയുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: മോദി സർക്കാറിനെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച ദേശവ്യാപക പ്രക്ഷോഭം പുനര ാരംഭിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. അയോധ്യ വിധി മുൻനിർത്തിയുള്ള സുരക്ഷാക്ര മീകരണങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കേണ്ടി വന്ന സമര പരിപാടി നവംബർ 25നകം ജില്ല, സംസ്ഥാന കേന്ദ്രങ്ങളിൽ പൂർത്തിയാക്കാൻ എ.ഐ.സി.സി നിർദേശിച്ചു. 30ന് ഡൽഹിയിൽ മഹാറാലി നടത്തും.
തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം എന്നിവ നേരിടുന്നതിൽ വലിയ പരാജയമായ സർക്കാർ വികലവും വിഭാഗീയവുമായ നയപരിപാടികൾ മുന്നോട്ടു കൊണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് പ്രക്ഷോഭമെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിശദീകരിച്ചു. സംഘടന ഭാരവാഹികളുടെ യോഗശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ബചാവോ അഥവാ, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് 30ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ മഹാറാലി നടത്തുക. പാർലമെൻറ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേ, വിവിധ വിഷയങ്ങൾ പാർലമെൻറിനുള്ളിൽ ഉന്നയിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് വേണുഗോപാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.