ഇലക്ട്രൽ ബോണ്ട് അഴിമതി; പാർലമെൻറിെൻറ ഇരു സഭകളിലും പ്രതിഷേധം
text_fieldsന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടിനെതിരെ പാർലമെൻറിെൻറ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ഇലക്ട്രൽ ബോണ്ടുകളിലെ അഴിമതി ആരോപിച്ച് പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപോയി പ്രതിഷേധം കനത്തതോടെ രാജ്യസഭ നിർത്തിവെക്കുകയും ചെയ്തു.
അഴിമതിയെ നിയമവിധേയമാക്കുകയാണ് ഇലക്ട്രൽ ബോണ്ടുകളിലൂടെ സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. തുടർന്ന് ലോക്സഭയിൽ വലിയ പ്രതിപക്ഷ ബഹളമുണ്ടാവുകയും സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സഭ വിട്ടിറങ്ങുകയുമായിരുന്നു.
അതേസമയം, അഴിമതിരഹിതമായ സർക്കാറിനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്നതെന്ന് പാർലിമെൻ്കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ബി.പി.സി.എൽ ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും പ്രതിഷേധമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.