ബിഹാറിൽ അഭയകേന്ദ്രത്തിലെ അന്തേവാസി മരിച്ചു; രണ്ടുപേരെ കാണാതായി
text_fieldsപട്ന: ബിഹാറിൽ മാനസിക വൈകല്യമനുഭവിക്കുന്ന വനിതകൾക്കുള്ള ആശ്ര അഭയകേന്ദ്രത്തിൽ അന്തേവാസിയായ യുവതി ആശുപത്രിയിൽ മരിച്ചു. മറ്റ് രണ്ട് അന്തേവാസികളെ കാണാതായി. ശ്വാസംകിട്ടാതെ ഗുരുതരാവസ്ഥയിൽ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനാമികയാണ് (27) മരിച്ചത്. അനാമികക്ക് കടുത്ത വിളർച്ച ബാധിച്ചിരുന്നതായും ആശുപത്രി സൂപ്രണ്ട് രാജീവ് രഞ്ജൻ അറിയിച്ചു.
കാണാതായ അന്തേവാസികൾക്കായി രാജീവ്നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൗമാസം ആദ്യം രണ്ട് അന്തേവാസികൾ അസുഖബാധിതരായി ആശുപത്രിയിൽ മരിച്ച സംഭവത്തെതുടർന്നാണ് ആശ്ര അഭയകേന്ദ്രം വാർത്തകളിൽ ഇടംപിടിച്ചത്. സംഭവം പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതിനെത്തുടർന്ന് സ്ഥാപന നടത്തിപ്പുകാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.