ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്: ഫലം രാവിലെ എട്ടുമുതൽ അറിയാം
text_fieldsപട്ന: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിെൻറ ഫലം ഇന്ന് രാവിലെ എട്ടുമുതൽ അറിയാം. 243 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിെൻറ വിധി ഉച്ചയോടെ വ്യക്തമാകും.
15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌കുമാര്‍ ആണ് എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ലാലു പ്രസാദ് യാദവിെൻറ മകനും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിെൻറ നേതൃത്വത്തിലാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം, രാംവിലാസ് പാസ്വാെൻറ മകന്‍ ചിരാഗ് പാസ്വാെൻറ നേതൃത്വത്തിലുള്ള എൽ.ജെ.പി, ജെ.ഡി.യു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ നിര്‍ത്തി.
ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് വിജയസാധ്യത പ്രഖ്യാപിച്ചത്. എന്നാല്‍, ഭരണം നിലനിര്‍ത്തുമെന്ന് തന്നെയാണ് ബി.ജെ.പി അടക്കമുള്ള എൻ.ഡി.എ ക്യാമ്പിെൻറ വിശ്വാസം.
പ്രതിപക്ഷ സഖ്യം വിജയിച്ചാല്‍ ദേശീയ തലത്തില്‍ എൻ.ഡി.എക്കെതിരായ നീക്കത്തിന് ഊര്‍ജം നല്‍കും. വിജയം ഉറപ്പാണെന്നും വിജയാഘോഷം സമചിത്തതയോടെ നടത്താവു എന്നും തേജസ്വി യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. ദീപാവലി ആശംസ നേർന്ന നിതീഷ്‌കുമാര്‍ രാഷ്ട്രീയ പ്രതികരണത്തിന് തയാറായില്ല. 243 നിയമസഭാ സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകൾ വേണം.
പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിന് വിജയസാധ്യതയുള്ളതിനാൽ, വോട്ടിങ് മെഷീൻ സൂക്ഷിച്ച സ്ഥലങ്ങളിൽ വേട്ടെണ്ണൽ കഴിയുംവരെ കനത്ത ജാഗ്രത തുടരാൻ മുതിർന്ന നേതാക്കൾക്ക് കോൺഗ്രസ് നിർദേശം നൽകി. കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയെയും ബിഹാറിലെ കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ചെയർമാെൻറ ചുമതലയുള്ള അവിനാഷ് പാണ്ഡെയെയും പട്നയിലേക്കയച്ചു. സർക്കാർ രൂപവത്കരണത്തിനുള്ള ഏകോപനം ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീക്കം.
നിര്‍ണായകമായ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള 28 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ചൊവ്വാഴ്ച അറിയാം. ഒമ്പത് സീറ്റുകള്‍ നേടിയാലേ സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താനാവു. കൂടാതെ, യു.പി, ഗുജറാത്ത്, ഛത്തിസ്ഗഢ്, തെലങ്കാന, ഹരിയാന, കർണാടക ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ 30 മണ്ഡലങ്ങളിലും വോട്ടെണ്ണൽ ഇന്നാണ്.
2015ലെ ബിഹാര്‍ സീറ്റുനില
2015ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലായിരുന്നു ആര്‍.ജെ.ഡിയും ജെ.ഡി.യുവും കോണ്‍ഗ്രസും. ആകെയുള്ള 243 സീറ്റിൽ 178 സീറ്റുകളും ഇവർക്കായിരുന്നു. ബിജെപിയുടെ എൻ.ഡി.എ സഖ്യത്തിനാവട്ടെ 58 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ, പിന്നീട് നിതീഷിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു ബി.ജെ.പിയോടൊപ്പം പോയി.
കക്ഷി തിരിച്ചുള്ള സീറ്റ് നില:
ആര്‍.ജെ.ഡി- 80
ജെ.ഡി.യു -71
കോണ്‍ഗ്രസ് 23
ബി.ജെ.പി 53
എൽ.ജെ.പി -രണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.