ബിഹാറിൽ വീണ്ടും പാലം തകർന്നു; ഒമ്പത് ദിവസത്തിനിടെ തകരുന്ന നാലാമത്തെ പാലം
text_fieldsപാട്ന: ബിഹാറിൽ നിർമാണത്തിലുള്ള പാലം തകർന്നു. മധുബനിയിലെ മധേപൂർ മേഖലയിൽ നാല് വർഷമായി നിർമാണത്തിലിരിക്കുന്ന പാലമാണ് വെള്ളിയാഴ്ച തകർന്ന് നദിയിലേക്ക് വീണത്. സംസ്ഥാനത്ത് ഒമ്പത് ദിവസത്തിനിടെ തകരുന്ന അഞ്ചാമത്തെ പാലമാണിത്.
ബിഹാർ സർക്കാറിന്‍റെ മരാമത്ത് വകുപ്പ് 2021ലാണ് പാലത്തിന്‍റെ പണി തുടങ്ങിയത്. നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പാലത്തിന്‍റെ തൂണുകളിലൊന്ന് തകർന്ന് പാലം വീഴുകയായിരുന്നു. സംഭവത്തിൽ സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.
വ്യാഴാഴ്ച കൃഷ്ണഗഞ്ച് ജില്ലയിൽ മറ്റൊരു പാലം തകർന്നിരുന്നു. ജൂൺ 23ന് ഈസ്റ്റ് ചമ്പാരൻ ജില്ലയിലും നിർമാണത്തിലുള്ള ഒരു പാലം തകർന്നു. ജൂൺ 22ന് സിവാനിൽ ഗന്ധക് കനാലിന് കുറുകെ നിർമിച്ച മറ്റൊരു പാലവും തകർന്നു. ജൂൺ 19ന് അരാരിയയിൽ ബക്ര നദിക്ക് കുറുകെ കോടികൾ ചെലവിട്ട് നിർമിച്ച കൂറ്റൻ പാലം തകർന്നിരുന്നു. പാലങ്ങൾ തകരുന്ന സംഭവത്തിൽ നിതീഷ് കുമാർ സർക്കാറിനെതിരെ വ്യാപക വിമർശനമുയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.