നിതീഷ് കുമാറിന്‍റെ അംഗത്വം റദ്ദാക്കണമെന്ന വാദത്തെ എതിർത്ത് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ നിയമസഭാംഗത്വം റദ്ദാക്കണമെന്ന വാദത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ എതിർത്തു. പരാതി അടിസ്ഥാനമില്ലാത്തതാണെന്നും നിലനിൽക്കുന്നതല്ലെന്നും കോടതിയുടെ പ്രവർത്തനത്തെ ദുരുപയോഗപ്പെടുത്തുകയാണെന്നുമുള്ള വാദമുയർത്തിയാണ് ഒരു അഭിഭാഷകൻ സമർപ്പിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നിതീഷ് കുമാറിന് അനുകൂലമായ നിലപാടെടുത്തത്. 1991ൽ ബർ നിയോജകമണ്ഡലത്തിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രാദേശിക കോൺഗ്രസ് നേതാവ് സീതാറാം സിങ് കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്രിമിനൽ കേസിൽപെട്ട നിതീഷ് കുമാർ തെൻറ പേരിലുള്ള ക്രിമിനൽ കേസിനെക്കുറിച്ചുള്ള വിവരം സത്യവാങ്മൂലത്തിൽനിന്ന് മറച്ചു വെച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.എൽ. ശർമയാണ് കോടതിയെ സമീപിച്ചത്.
നിതീഷ്കുമാർ 2012ലേതൊഴികെ 2004 മുതൽ തെൻറ പേരിൽ തീർപ്പാവാതെ കിടക്കുന്ന ക്രിമിനൽ കേസുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ, സ്ഥാനാർഥി വിവരങ്ങൾ മറച്ചുവെച്ചതായോ തെറ്റായ വിവരങ്ങൾ നൽകിയതായോ തെളിവുണ്ടെങ്കിൽ വ്യക്തികൾക്ക് പൊലീസിനെ സമീപിച്ച് സ്ഥാനാർഥിക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണെന്ന് കമീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. പൊള്ളയായ വാദങ്ങളാണ് പരാതിക്കാരേൻറത്. പൗരെൻറ മൗലികാവകാശങ്ങൾ സമർപ്പിക്കാനാണ് പരാതി നൽകുന്നതെന്ന് പറയുന്ന പരാതിക്കാരൻ പൗരെൻറ ഏത് മൗലികാവകാശമാണ് ഹരജിയിലൂടെ സംരക്ഷിക്കപ്പെടേണ്ടതെന്ന് സൂചിപ്പിക്കുന്നില്ലെന്നും കമീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണ ഏജൻസിയല്ല. ഏെതങ്കിലും സ്ഥാനാർഥി സമർപ്പിക്കുന്ന വസ്തുതകൾ ശരിയാണോ തെറ്റാണോ എന്ന് അന്വേഷണം നടത്തേണ്ട ഉത്തരവാദിത്തം കമീഷനില്ല. ഇത്തരത്തിൽ അനാവശ്യവും നീതിരഹിതവുമായ വിമർശനങ്ങൾ രാജ്യത്തിന്മേലും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലുമുള്ള പൗരെൻറ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും കമീഷൻ പറഞ്ഞു. സുപ്രീംകോടതി 2017 സെപ്റ്റംബർ 11ന് ശർമയുടെ പരാതിയിൽ കമീഷെൻറ മറുപടി തേടിയിരുന്നു. ഇതേ തുടർന്നാണ് കമീഷൻ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ സുപ്രീംകോടതി മാർച്ച് 19ന് വാദംകേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.