ബിഹാറിൽ ആർ.ജെ.ഡി പകുതി സീറ്റിൽ; കോൺഗ്രസിന് ഒമ്പത്
text_fieldsന്യൂഡൽഹി: ബിഹാറിൽ സീറ്റ് പങ്കിടൽ പൂർത്തിയാക്കി വിശാല പ്രതിപക്ഷ സഖ്യം. സീറ്റ് വീതംവെക്കുന്ന കാര്യത്തിലെ തർ ക്കങ്ങൾ നീണ്ടതിനൊടുവിലാണ് വെള്ളിയാഴ്ച പ്രഖ്യാപനം വന്നത്. ആകെയുള്ള 40ൽ പകുതി സീറ്റിൽ ലാലുപ്രസാദ് യാദവ് ന യിക്കുന്ന ആർ.ജെ.ഡി മത്സരിക്കും. കോൺഗ്രസിന് ഒമ്പതു സീറ്റ്. മറ്റുള്ളവർക്ക് 11.
ബി.ജെ.പി സഖ്യം വിട്ട് പ്രത ിപക്ഷ ചേരിയിലെത്തിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടിക്ക് അഞ്ചു സീറ്റ് ലഭിച്ചു. പിന്നാക് ക വിഭാഗം നേതാവായ മുൻ മുഖ്യമന്ത്രി ജിതൻറാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചക്ക് മൂന്നു സീറ്റ്. വികാസ് ശ ീൽ ഇൻസാൻ പാർട്ടിക്കും മൂന്നു സീറ്റ് നൽകി.
നിതീഷ് കുമാറുമായി തെറ്റി ജെ.ഡി.യു വിട്ട് ലോക്താന്ത്രിക് ജനതാദൾ ഉണ്ടാക്കിയ മുതിർന്ന നേതാവ് ശരത്യാദവ് ആർ.ജെ.ഡി ചിഹ്നത്തിൽ മത്സരിക്കും. തെരഞ്ഞടുപ്പിനുശേഷം അദ്ദേഹത്തിെൻറ പാർട്ടി ആർ.ജെ.ഡിയിൽ ലയിക്കും. പ്രതിപക്ഷ സഖ്യത്തിലെ ഇടതു പാർട്ടികളിൽ സി.പി.െഎ^എം.എല്ലിന് ആർ.ജെ.ഡിയുടെ ക്വോട്ടയിൽനിന്ന് ഒരു സീറ്റ് അനുവദിച്ചു.
27 സീറ്റ് വേണമെന്ന് ആർ.ജെ.ഡിയും 14 സീറ്റിന് കോൺഗ്രസും വാശിപിടിച്ചു നിന്നത് ചർച്ചകൾ നീട്ടിക്കൊണ്ടു പോയി. ആർ.ജെ.ഡി ഒടുവിൽ വിട്ടുവീഴ്ചക്ക് തയാറായതോടെയാണ് സീറ്റ് ധാരണ സംബന്ധിച്ച പ്രഖ്യാപനം നടന്നത്. എന്നാൽ, വാർത്തസമ്മേളനത്തിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സഖ്യകക്ഷി നേതാക്കളായ ഉപേന്ദ്ര കുശ്വാഹ, ശരദ് യാദവ്, ജിതൻ റാം മാഞ്ചി എന്നിവർ പെങ്കടുത്തില്ല.
എൻ.ഡി.എ സഖ്യത്തെ നേരിടാനുള്ള പോരാട്ടത്തിൽ മുസ്ലിം, യാദവ വോട്ടുകളും പിന്നാക്ക വോട്ടുകളും ഒന്നിപ്പിക്കാൻ വിട്ടുവീഴ്ചകൾക്ക് തയാറായേ മതിയാവൂ എന്ന സന്ദേശമാണ് റാഞ്ചി ജയിലിൽ കഴിയുന്ന ലാലു പ്രസാദ് പാർട്ടി നേതാവും മകനുമായ തേജസ്വി യാദവിന് നൽകിയതെന്നാണ് വിവരം.
ഏപ്രിൽ 11െൻറ ആദ്യഘട്ടം മുതൽ ലോക്സഭ തെരഞ്ഞെടുപ്പിെൻറ എല്ലാ ഘട്ടങ്ങളിലും ബിഹാറിൽ വിവിധ മണ്ഡലങ്ങളിലായി വോെട്ടടുപ്പുണ്ട്. ബി.ജെ.പിയും സഖ്യകക്ഷികളായ ജെ.ഡി.യു, ലോക് ജനശക്തി പാർട്ടി എന്നിവയും യഥാക്രമം 17, 17, ആറ് എന്ന ക്രമത്തിൽ നേരേത്ത സീറ്റ് പങ്കിടൽ പൂർത്തിയാക്കിയിരുന്നു.
കനയ്യക്ക് സീറ്റില്ല
ബിഹാറിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനിരുന്ന വിദ്യാർഥി നേതാവ് കനയ്യ കുമാറിന് സീറ്റില്ല. വിശാല പ്രതിപക്ഷ സഖ്യത്തിൽ സി.പി.െഎ ഉണ്ടെങ്കിലും ഇടതു പാർട്ടികളിൽ സി.പി.െഎ-എം.എല്ലിന് മാത്രമാണ് സീറ്റ്. അതുതന്നെ ആർ.ജെ.ഡി ക്വോട്ടയിൽ നിന്നാണ് നൽകുന്നത്. സീറ്റ് കിട്ടില്ലെന്ന് ഉറപ്പായ സി.പി.എം നേരേത്ത സഖ്യത്തിൽനിന്ന് പിന്മാറിയിരുന്നു.
ഡൽഹി ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡൻറായ കനയ്യ ഇടതുതട്ടകമായ ബേഗുസരായിയിൽനിന്ന് മത്സരിക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും കനയ്യയും നല്ല ബന്ധത്തിലല്ല. സ്വന്തം മേധാവിത്വം പ്രതിപക്ഷ േചരിയിലെ യുവരക്തമായ കനയ്യ വഴി ദുർബലപ്പെടുമെന്ന തേജസ്വിയുടെ ഉൾഭയവും സീറ്റു നിഷേധത്തിന് കാരണമായി പറയുന്നുണ്ട്. കനയ്യ നിന്നാലും ജയിക്കാൻ സാധ്യത കുറവാണെന്ന് ആർ.ജെ.ഡി വിലയിരുത്തുകയും ചെയ്യുന്നു.
ബിഹാറിൽ ഇടതു പാർട്ടികളിൽ ഏറ്റവും സ്വാധീനമുള്ളത് മൂന്ന് എം.എൽ.എമാരുള്ള സി.പി.െഎ-എം.എല്ലിനാണ്. അതു കഴിഞ്ഞാൽ സി.പി.െഎ.
തങ്ങളെ പരിഗണിക്കാത്ത പ്രതിപക്ഷ സമീപനത്തിനെതിരെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തി നേരിടാനാണ് സി.പി.എമ്മിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.