Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2021 6:59 AM GMT Updated On
date_range 24 Sep 2021 6:59 AM GMTബലാത്സംഗ ശ്രമം: ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം ആറുമാസം അലക്കണമെന്ന് കോടതി
text_fieldsbookmark_border
പട്‌ന: ബലാത്സംഗ ശ്രമത്തിന് പിടിയിലായ പ്രതി ഗ്രാമത്തിലെ മുഴുവന്‍ സത്രീകളുടെയും വസ്ത്രം അലക്കണമെന്ന് കോടതി. ബിഹാര്‍ മധുബനിയിലെ കോടതിയാണ് വിചിത്രമായ വിധി പുറപ്പെടുവിച്ചത്.
ഇരയുടേതടക്കം ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം ആറു മാസക്കാലം അലക്കി തേച്ച് നല്‍കണമെന്നാണ് കോടതി വിധിച്ചത്. ബലാത്സംഗ ശ്രമത്തിന് പിടിയിലായ അലക്കുജോലി ചെയ്യുന്ന 20കാരന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുകയായിരുന്നു ഝാന്‍ജര്‍പൂരിലുള്ള കോടതി. പ്രതി ലാലന്‍ കുമാര്‍ സഫി സൗജന്യമായി ഈ സേവനം ചെയ്ത് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രായം പരിഗണിച്ച് ജാമ്യം നല്‍കണമെന്നും സമൂഹത്തെ സേവിക്കാന്‍ പ്രതി തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചപ്പോഴായിരുന്നു ജഡ്ജി അവിനാഷ് കുമാറിന്റെ ഈ നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story